HOME
DETAILS

7.5 ലക്ഷം ഇന്ത്യക്കാര്‍ മടങ്ങേണ്ടി വരില്ല; എച്ച്-1ബി വിസയില്‍ കാലാവധി നീട്ടാം

  
backup
January 09, 2018 | 12:40 PM

donald-trump-drops-h-1b-visa-plan-that-could-get-750000-indians-deported

വാഷിങ്ടണ്‍: ഇന്ത്യന്‍ ടെക്കികള്‍ക്ക് അമേരിക്കയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. 7.5 ലക്ഷം ഇന്ത്യക്കാരെ ബാധിക്കുമായിരുന്ന എച്ച്-1ബി വിസ പദ്ധതി നടപ്പാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്-1ബി വിസയിലുള്ളവരെ സ്വദേശത്തേക്ക് തിരിച്ചയക്കാനായിരുന്നു യു.എസ് പദ്ധതി. വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന തീരുമാനം പരിഗണനയില്‍ ഇല്ലെന്ന് യു.എസ് അധികൃതര്‍ വ്യക്തമാക്കി.

നിയന്ത്രണം ഇങ്ങനെ

എച്ച്-1ബി വിസയുടമകളെ യു.എസില്‍ നിന്ന് പിരിയാന്‍ നിര്‍ബന്ധിക്കുന്ന തരത്തില്‍ നിയന്ത്രണം കൊണ്ടുവരാനായിരുന്നു പദ്ധതി. യു.എസ് പൗരന്മാര്‍ക്ക് കൂടുതല്‍ ജോലി നല്‍കാന്‍ വേണ്ടിയാണ് ഇതെന്നായിരുന്നു ട്രംപിന്റെ ന്യായീകരണം. ഇതിനു വേണ്ടി 21-ാം നൂറ്റാണ്ട് ആക്ടിലെ (എ.സി21) 104 സി വകുപ്പ് മാറ്റാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു.

ഈ നിയമപ്രകാരം എച്ച്-1ബി വിസയുടെ കാലാവധി മൂന്നു വര്‍ഷമാണ്. ഇതു പിന്നീട് മൂന്നു വര്‍ഷം കൂടി നീട്ടിക്കിട്ടും. ഇതിനുശേഷം ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് അതു ലഭിക്കുന്നതു വരെ അമേരിക്കയില്‍ തുടരാം. ഈ ഇളവുകളാണ് ഒഴിവാക്കാന്‍ ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

യു.എസ് വ്യവസായ സംഘടനയുടെ എതിർപ്പ്

തീരുമാനത്തിനെതിരെ യു.എസ് വ്യവസായ സംഘടന തന്നെ നേരത്തെ രംഗത്തുവന്നിരുന്നു. കാലാവധി ദീര്‍ഘിപ്പിക്കാത്തത് യു.എസ് സര്‍ക്കാരിന്റെ തെറ്റായ നടപടിയാണെന്നും അമേരിക്കന്‍ വ്യവസായത്തെയും സമ്പദ് വ്യവസ്ഥയെയും ഇതും ബാധിക്കുമെന്നും സംഘടനാ വക്താവ് പറഞ്ഞു.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  a day ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  a day ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  a day ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  a day ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  a day ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  a day ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  a day ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  a day ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  a day ago