HOME
DETAILS

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനയാത്രക്കായി ഖത്തര്‍ എയര്‍വേസ്

  
backup
February 04, 2017 | 5:32 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a6%e0%b5%88%e0%b4%b0%e0%b5%8d%e2%80%8d%e0%b4%98%e0%b5%8d%e0%b4%af


ദോഹ: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന യാത്രയ്ക്കായി ഖത്തര്‍ എയര്‍വെസ് ക്യുആര്‍ 920 വിമാനം ഇന്ന് ദോഹയില്‍ നിന്ന് പുറപ്പെടും. രാവിലെ 5.10ന് പൊങ്ങുന്ന വിമാനം 10 സമയ മേഖലകളും പിന്നിട്ട് നാളെ രാവിലെ 7.30നാണ് ന്യൂസിലന്റിലെ ഓക്്‌ലന്റില്‍ ഇറങ്ങുക. അതിനകം 16 മണിക്കൂറും 20 മിനിറ്റും കൊണ്ട് വിമാനം 9,032 മൈലുകള്‍ താണ്ടിയിട്ടുണ്ടാവും.

ബോയിങ് 777200എല്‍ആര്‍ വിമാനം ദുബയ്ക്ക് മുകളിലൂടെ ഉത്തര ഒമാനിലൂടെ ഇന്ത്യയുടെ തെക്കേ അറ്റവും താണ്ടി ശ്രീലങ്ക വഴി ഇന്ത്യന്‍ മഹാസമുദ്രം മറികടക്കും. തുര്‍ന്ന് പടിഞ്ഞാറന്‍ ആസ്‌ത്രേലിയയ്ക്ക് മുകളിലൂടെ പറന്ന് ലക്ഷ്യത്തിലിറങ്ങും. ദുബയില്‍ നിന്ന് ഓക്്‌ലന്റിലേക്കുള്ളതാണ് നിലവില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ റൂട്ട്. 4605 റിയാലായിരുന്നു വെള്ളിയാഴ്ച വൈകി ഈ റൂട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്. ശനിയാഴ്ച രാവിലെ വിമാനത്തില്‍ ഏതാനും സീറ്റുകള്‍ കൂടി ഒഴിവുണ്ടായിരുന്നു.

അതേ സമയം, ഖത്തര്‍ എയര്‍വെയ്‌സിന്റെ റെക്കോഡ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അടുത്ത വര്‍ഷത്തോടെ മറികടക്കും. കമ്പനി പുതുതായി വാങ്ങുന്ന അള്‍ട്രാ ലോങ് റേഞ്ച് എയര്‍ബസ് 350 സിംഗപ്പൂരില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നേരിട്ട് സര്‍വീസ് നടത്താനുള്ള  പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ഡല്‍ഹിസാന്‍ഫ്രാന്‍സിസ്‌കോ റൂട്ടാണ് ഏറ്റവും ദൈര്‍ഘ്യമേറിയതെന്ന വാദമുയരാന്‍ ഇടയുണ്ടെങ്കിലും ഗ്രേറ്റ് സര്‍ക്കിള്‍ റൂട്ട് പ്രകാരം ദോഹഓക്ക്‌ലന്റ് സര്‍വീസ് തന്നെയാണ് ഭൂമിയുടെ ഉപരിതലത്തില്‍ ദൂരം കൂടുതല്‍. ദുബയ്ഓക്്‌ലന്റ്(8,824 മൈല്‍), ഡള്ളാസ്‌സിഡ്്‌നി(8,578 മൈല്‍), ജോഹാനസ്ബര്‍ഗ്അറ്റ്‌ലാന്റ്(8,439 മൈല്‍), സിംഗപ്പൂര്‍സാന്‍ഫ്രാന്‍സിസ്‌കോ(8,434 മൈല്‍) എന്നിവയാണ് ദൈര്‍ഘ്യം കൂടിയ മറ്റു റൂട്ടുകള്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ പ്രചാരണത്തിന് ലേബലിങ് നിർബന്ധം, ഹരിത പ്രോട്ടോക്കോൾ പാലിക്കണം; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  12 hours ago
No Image

യുഎസിനെ ഞെട്ടിച്ച് ശ്രീലങ്ക; കൊല്ലപ്പെട്ട ഇറാൻ സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനൽകും; ട്രംപിന്റെ നിർദ്ദേശം തള്ളി

International
  •  12 hours ago
No Image

കുടിവെള്ളവും ഭക്ഷണവും തീരുന്നു, സഹായിക്കണേ... ഇറാന്‍ തുറമുഖത്ത് കുടുങ്ങിയ ഇന്ത്യന്‍ നാവികരുടെ ദുരിത സന്ദേശം പുറത്ത്

latest
  •  12 hours ago
No Image

മിനാബ് സ്കൂൾ ആക്രമണം: അന്താരാഷ്ട്ര നിയമലംഘനമെന്ന് ചൈന; ഇരകൾക്ക് രണ്ട് ലക്ഷം ഡോളർ വീതം ധനസഹായം

International
  •  13 hours ago
No Image

ചരിത്രത്തിലാദ്യം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കം; പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടിസ് നൽകി ഇന്ത്യ സഖ്യം

National
  •  13 hours ago
No Image

രാജപുരത്ത് പത്തൊമ്പതുകാരൻ മുങ്ങിമരിച്ചു

Kerala
  •  13 hours ago
No Image

ശബരിമല യുവതീപ്രവേശന കേസ്: പഴയ നിലപാട് തിരുത്തി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും; പുതിയ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതിയിൽ

Kerala
  •  13 hours ago
No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  20 hours ago
No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  21 hours ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  a day ago