ഈരാറ്റുപേട്ടയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം
ഈരാറ്റുപേട്ട: നഗരത്തില്‍ അപകടങ്ങള്‍, അമിതവേഗം തുടങ്ങിയ നിയമലംഘനങ്ങള്‍ നഗരത്തില്‍ വ്യാപകമാകുമ്പോള്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
സീബ്രാ ലൈനുകളില്‍ ഉള്‍പ്പെടെയാണ് അപകടങ്ങളും നിയമലംഘനങ്ങളും വ്യാപകമാകുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനാവാതെ പൊലീസ് നിസ്സഹായവസ്ഥയിലായതോടെയാണ് നിയമലംഘനങ്ങള്‍ കണ്ടെത്തുവാന്‍ നിരീക്ഷണ ക്യാമറകള്‍ വയ്ക്കണമെന്ന ആവശ്യം ഉയരുന്നത്.
കൂടാതെ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍സ്റ്റില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ സ്റ്റോപ്പില്ലാത്തയിടങ്ങളില്‍ ബസുകള്‍ നിര്‍ത്തി ആളെ കയറ്റുന്നതും, ഒട്ടോറിക്ഷാകളുടെ കറക്കവും ടൗണില്‍ ഗതാഗത കുരുക്കിന് കാരണമാവുന്നുണ്ട് സീബ്രാലൈനില്‍ കൂടി റോഡിന് മറുവശം കാല്‍നട യാത്രക്കാര്‍ കടക്കുന്നത് വളരെ ഭീതിയിലാണ്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ പോലീസ് കാരുടെ എണ്ണം കുറവാണ്. അതുകൊണ്ട് നഗരത്തില്‍ ട്രാഫിക്ക് നിയന്ത്രിക്കുവാന്‍ പോലീസ് എത്താറില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതോടുകൂടി ടൗണില്‍ ട്രാഫിക്ക് കരുക്ക് വര്‍ധിക്കും. അതുകൊണ്ട് മുന്‍സിപ്പാലിറ്റിയായ ഈരാറ്റുപേട്ടയില്‍ ട്രാഫിക്ക് യൂണിറ്റ് അനുവദിക്കണമെന്നാവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."