മനുഷ്യനിര്‍മിത ആഡംബര കൃത്രിമ ദ്വീപ് ദുബൈയില്‍ സഞ്ചാരികളുടെ മനം കവരുന്നു
റിയാദ്: ദുബൈയിലെ ആഢംബര ഹോട്ടലായ ബുര്‍ജുല്‍ അറബിനോട് ചേര്‍ന്ന് നിര്‍മിച്ച കൃത്രിമ ദ്വീപ് സഞ്ചാരികള്‍ക്ക് സഞ്ചാരികളുടെ മനം കവരുന്നു. കടലിലേക്ക് ഇറക്കിഓഫ് സെറ്റ് രീതിയില്‍ ലോകത്ത് ആദ്യമായി നിര്‍മിച്ച ദ്വീപ് എന്നതടക്കം നിരവധി പ്രത്യേകതയുള്ള ദ്വീപ് നിര്‍മാണത്തിലും ആശ്ചര്യമായിരിക്കുകയാണ്.
ദുബൈയിലെ അംബരചുംബിയും ലോകത്തെ തന്നെ ഏറ്റവും വലിയ ആഢംബര ഹോട്ടലുകളിലൊന്നുമായ ബുര്‍ജുല്‍ അറബ്‌നോട് ചേര്‍ന്നാണ് കൃത്രിമ ദ്വീപ് 'ബുര്‍ജുല്‍ അറബ് ടെറസ്' യാഥാര്‍ത്ഥ്യമാക്കിയത്. നൂറുമീറ്റര്‍ കടലിലേക്ക് ഇറക്കി പതിനായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് ഈ ദ്വീപ് നിര്‍മിച്ചിരിക്കുന്നത്.
മറ്റൊരു രാജ്യത്തു നിന്നും നിര്‍മാണം നടത്തി ദുബൈയില്‍ കടലില്‍ കൂട്ടി യോചിപ്പിച്ച് നിര്‍മിച്ച നിര്‍മാണമെന്നതാണ് മറ്റൊരു പ്രത്യേകത. ബുര്‍ജുല്‍ അറബിന്റെ നിഴല്‍ വെള്ളത്തില്‍ പ്രതിഫലിക്കുന്ന തരത്തിലാണ് ദ്വീപ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫിന്‍ലന്റില്‍ നിര്‍മിച്ച ദ്വീപിന്റെ ഭാഗങ്ങള്‍ കപ്പല്‍മാര്‍ഗം ദുബൈയിലെത്തിച്ചാണ് കൂട്ടിച്ചേര്‍ത്തത്.
എട്ടുഭാഗങ്ങളായായിരുന്ന ഈ നിര്‍മിതിക്ക മൊത്തം 5000 ടണ്‍ ഭാരമുണ്ട്. ഓഫ്‌സൈറ്റ് കണ്‍സ്ട്രക്ഷന്‍ എന്ന നിര്‍മാണ രീതിയാണ് അവലംബിച്ചത്. കടലിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥക്ക് പരിക്കേല്‍പിക്കാത്തവിധമാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്.സ്‌കേപ്പ് റെസ്റ്റോറന്റ്, രണ്ട് നീന്തല്‍കുളങ്ങള്‍, വെയില്‍കായാവുന്ന ബീച്ച് ബെഡുകള്‍ എന്നിവ ഈ ദ്വീപിലുണ്ട്.
കടലിന് മുകളില്‍ നിര്‍മിച്ച കൃത്രിമ ബീച്ചെന്നും ഇതിനെ വിശേഷിപ്പിക്കാം. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് ബൂര്‍ജുല്‍ അറബ് ടെറസ് സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തത്. വിസ്മയ ഹോട്ടലായ ബൂര്‍ജുല്‍ അറബ് വീണ്ടും പുതിയ വിസ്മയം തീര്‍ക്കുകയാണ് കൃത്രിമ ദ്വീപിലൂടെ. ടൂറിസം രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാന്‍ പദ്ധതി സഹായിക്കുമെന്ന് ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹ്മദ് ബിന്‍ ബയാത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."