ബിവറേജ് വലിയ വെളിച്ചത്തേക്ക് മാറ്റാന്‍ നീക്കം: ജനകീയ പ്രക്ഷോഭം തുടങ്ങി
കൂത്തുപറമ്പ്:കൂത്തുപറമ്പിലെ ബിവറേജ് ഔട്ട്‌ലെറ്റ് വലിയ വെളിച്ചത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍.
നിരവധി സ്ത്രീകള്‍ ജോലി ചെയ്യുന്ന വ്യവസായ കേന്ദ്രവും വിദ്യാലയവുമടക്കം സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയിലേക്ക് ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റാനുള്ള നീക്കമാണ് പ്രദേശവാസികളുടെ എതിര്‍പ്പിന് കാരണം. ഇതിനെതിരെ ഒറ്റക്കെട്ടായി സമരരംഗത്തേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പിലെ ബീവറേജസ് ഔട്ട്‌ലെറ്റും മറ്റി സ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചത്. ഇതിനായി വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിനു സമീപം ഒരു കെട്ടിടം കണ്ടെത്തിയതായാണ് വിവരം. നിരവധി സ്ത്രീകള്‍ ജോലി ചെയ്യുന വ്യവസായ കേന്ദ്രം, നിരവധി വീടുകള്‍, ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ ഇവിടെയുണ്ട്. കൂടാതെ ഒരു വനിതാ ഹോസ്റ്റലും ഐ.എച്ച്.ആര്‍.ഡി കോളജും ഇവിടെ പ്രവര്‍ത്തനം തുടങ്ങാനിരിക്കുകയാണ്. ഈ കാര്യങ്ങളെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് ബിവറേജ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ സമരരംഗത്തിറങ്ങുന്നത്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലവും കൂടിയായ ഇവിടെ ബീവറേജ് ഔട്ട്‌ലെറ്റ് സ്ഥാപിച്ചാല്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുമെന്നതും നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. പ്രതിഷേധത്തിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ നാട്ടുകാര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. കൂടാതെ ചിറ്റാരിപറമ്പ് പഞ്ചായത്ത് അധികൃതര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."