റൊമാന വാട്ടര്‍ ഇന്ത്യയിലേക്കും
തിരുവനന്തപുരം: യു.എ.ഇയിലെ പ്രമുഖ കുടിവെള്ള കമ്പനിയായ റൊമാന വാട്ടര്‍ ഇന്ത്യയിലേക്കും. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ റൊമാന വാട്ടര്‍ പുറത്തിറക്കും.
മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ വൈകിട്ട് 4.45ന് നടക്കുന്ന ചടങ്ങില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ബി. സത്യന്‍ എം.എല്‍.എ, ഒ. രാജഗോപാല്‍ എം.എല്‍.എ എന്നിവരും പങ്കെടുക്കും. സിനിമാ താരം കൊല്ലം തുളസി റോമാനാ വാട്ടര്‍ ആദ്യ കാര്‍ട്ടന്‍ ഏറ്റുവാങ്ങും. 'സീറോ വേസ്റ്റ് ' എന്ന ആശയത്തില്‍ പ്രവര്‍ത്തിച്ചു രാജ്യത്തെ ബോട്ടില്‍ വാട്ടര്‍ വ്യവസായ രംഗത്ത് സാമൂഹ്യപ്രതിബദ്ധതയിലൂടെ വ്യക്തിമുദ്ര പതിപ്പിക്കുക എന്നതാണ് റൊമാന ലക്ഷ്യമിടുന്നത്.
ഇതിനായി കമ്പനിയുടെ വില്‍പന കേന്ദ്രങ്ങളില്‍ എല്ലാം തന്നെ ഉപയോഗിച്ച ബോട്ടിലുകള്‍ നിക്ഷേപിക്കാനുള്ള വീപ്പകള്‍ സ്ഥാപിക്കും. ഇതിലൂടെ ശേഖരിക്കുന്ന ബോട്ടിലുകള്‍ 'റീസൈക്കിള്‍' ചെയ്യാനാണു പദ്ധതി.രണ്ടു ദശാബ്ദങ്ങളിലേറെയായി ഗള്‍ഫ് രാജ്യങ്ങളില്‍ ശുദ്ധമായ കുടിവെള്ളം എത്തിച്ചതിന്റെ ചരിത്രവുമായാണ് റൊമാന കേരളത്തില്‍ എത്തുന്നത്. രാജ്യത്തെ വികസിച്ചു വരുന്ന കുടിവെള്ള വ്യവസായത്തിനു തങ്ങളുടെ അനുഭവസമ്പത്തും സാങ്കേതിക പരിജ്ഞാനവും വിനിയോഗിക്കുക എന്നതാണ് കമ്പനിയുടെ ഉദ്ദേശം.
ഇതിനായി തമിഴ്‌നാട്ടിലെ വള്ളിയൂരില്‍ ആദ്യ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലേക്കുള്ള മുഴുവന്‍ വിതരണവും ഇവിടെ നിന്നായിരിക്കും.സംസ്ഥാനം മുഴുവനുള്ള ഡിസ്ട്രിബ്യൂട്ടര്‍മാരുടെ ഒരു ശൃംഖല ഇതിനായി സ്ഥാപിച്ചു കഴിഞ്ഞവെന്ന് റൊമാനയുടെ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ പ്രദീപ് കുമാര്‍ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ കമ്പനി നേരിട്ടായിരിക്കും വില്‍പന നടത്തുക. മറ്റു ജില്ലകളിലും തമിഴ്‌നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള നാല് ജില്ലകളിലും ബംഗളൂരുവിലും വിതരണക്കാര്‍ വഴിയാവും റൊമാന വാട്ടര്‍ എത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."