HOME
DETAILS

ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കില്ല; മാര്‍ക്ക് ദാനത്തെക്കുറിച്ചു തുടരന്വേഷണം

  
backup
February 06 2017 | 11:02 AM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be%e0%b4%b0%e0%b4%82


തിരുവനന്തപുരം: ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കില്ലെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. അംഗീകാരം റദ്ദാക്കണമെന്ന യുഡിഎഫ് പ്രമേയം സിന്‍ഡിക്കേറ്റ് വോട്ടിനിട്ടു തള്ളി.  സിപിഐ ഉള്‍പ്പെടെ എട്ട് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സിപിഎമ്മിന്റെ ഉള്‍പ്പെടെ 12 അംഗങ്ങള്‍ പ്രമേയത്തിനെതിരായി വോട്ടു ചെയ്തു.

ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ച പരാതി അന്വേഷിക്കും. ഇതിനായി പരീക്ഷാ സമിതിയെ ചുമതലപ്പെടുത്തി. അക്കാദമിയിലെ മാര്‍ക്ക് ദാനത്തെക്കുറിച്ചു തുടരന്വേഷണം നടത്താനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

വിദ്യാര്‍ഥികളെ ബാധിക്കാത്ത തരത്തില്‍ അഫിലിയേഷന്‍ റദ്ദാക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. ഇക്കാര്യം ഏഴ് അംഗങ്ങള്‍ ഒപ്പിട്ട് സിന്‍ഡിക്കേറ്റ് യോഗത്തിന് നല്‍കി. കോളജും അക്കാദമിയുടെ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കണമെന്നും സിന്‍ഡിക്കേറ്റ് യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സിപിഐ അംഗമായ ആര്‍.ലതാദേവി അക്കാദമിയുടെ അംഗീകാരം താല്‍കാലികമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍വകലാശാല ഇടപെടണമെന്നും ലതാദേവി പറഞ്ഞു.

സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ പങ്കെടുത്തില്ല. സര്‍ക്കാരിനോടുള്ള വിസിയുടെ ഭക്തിയാണ് ഇതില്‍നിന്നു മനസിലാകുന്നതെന്ന് യുഡിഎഫ് അംഗങ്ങള്‍ വിമര്‍ശിച്ചു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  4 days ago
No Image

അന്ന് ദ്രാവിഡിനൊപ്പം മികച്ച നിമിഷങ്ങൾ ആസ്വദിച്ചു, ഇന്ന് അദ്ദേഹത്തിനൊപ്പവും: രോഹിത് 

Cricket
  •  4 days ago
No Image

വൈറലാകാൻ ശ്രമം ദുരന്തമായി; ഗ്യാസ് പൊട്ടിത്തെറിയിൽ കത്തിനശിച്ചത് 8 ഫ്ലാറ്റുകൾ, രണ്ടുപേർക്ക് ഗുരുതര പൊള്ളലേറ്റു

National
  •  4 days ago
No Image

കിരീടം നേടി ഓസ്‌ട്രേലിയയെ മറികടന്നു; ചാംപ്യൻസ്‌ ട്രോഫി ചരിത്രത്തിൽ ഒന്നാമതായി ഇന്ത്യ

Cricket
  •  4 days ago
No Image

ചാംപ്യൻസ് ട്രോഫിയും ഇന്ത്യക്ക്; ന്യൂസിലാൻഡിനെ തകർത്ത് മൂന്നാം കിരീടം

Cricket
  •  4 days ago
No Image

വണ്ണം കൂടുമെന്ന ഭയം; ഭക്ഷണം ഒഴിവാക്കി വ്യായാമം, കണ്ണൂരിൽ 18 കാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിൽ രണ്ടാഴ്ചയ്ക്കിടെ 4,228 പേർ പിടിയിൽ; 4,081 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്

Kerala
  •  4 days ago
No Image

മുംബൈയിൽ ഭൂഗർഭ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി നാല് തൊഴിലാളികൾ മരിച്ചു

Kerala
  •  4 days ago
No Image

ഗാംഗുലിക്കും ധോണിക്കും ശേഷം ഇതാദ്യം; ക്യാപ്റ്റന്മാരിൽ മൂന്നാമനായി രോഹിത്

Cricket
  •  4 days ago
No Image

അർധ സെഞ്ച്വറിയുമായി രോഹിത്; മികച്ച തുടക്കം; ‍‍ഞൊടിയിടയിൽ രണ്ട് വിക്കറ്റ്, നിരാശപ്പെടുത്തി കോഹ്ലി

Cricket
  •  4 days ago