HOME
DETAILS

നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം

  
Web Desk
March 09 2025 | 07:03 AM

Gold rush near Asirgarh Fort in Madhya Pradesh to find hidden Mughal treasure

ഭോപ്പാല്‍: മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ കോട്ടയ്ക്ക് അരികില്‍ വന്‍ നിധി ശേഖരമുണ്ടെന്ന്. കേട്ടപാതി കേള്‍ക്കാത്ത പാതി ഓടിയില്ലേ ജനക്കൂട്ടം നിധി കുഴിച്ചെടുക്കാന്‍. ഇനി ഇവര്‍ക്ക് ഈ 'അറിവ്' എവിടെ നിന്ന് കിട്ടിയെന്നല്ലേ. ഒരു സിനിമയില്‍ നിന്ന്. വെറുമൊരു സിനിമാക്കഥ കേട്ട് നിധികുഴിക്കാന്‍ പോയ ജനങ്ങളുടെ കഥയാണ് ഒരു വല്ലാത്ത കഥ. 

കഥയില്‍ കാര്യമുണ്ടോ ശരിയുണ്ടോ എന്നതല്ലല്ലോ വിഷയം. ആയുധങ്ങളും മറ്റുമെടുത്ത് സ്വര്‍ണം സ്വന്തമാക്കാന്‍ പോയവരുടേയതാണ്. കോട്ടയോട് ചേര്‍ന്ന് പലയിടത്തായി കുഴിച്ചിട്ടെന്ന് പറയപ്പെടുന്ന സ്വര്‍ണം കണ്ടെത്താന്‍ നൂറുകണക്കിനാളുകളാണ് വട്ടയും കുട്ടയുമായി എത്തിയത്. മൊബൈല്‍ വെളിച്ചവും ടോര്‍ച്ചുമൊക്കെയായി രായ്ക്കുരായ്മാനം കുഴിച്ചു തുടങ്ങുകയും ചെയ്തു അവര്‍. 

മൊബൈല്‍ വെളിച്ചതില്‍ വ്യാപകമായി കുഴിയെടുക്കുന്ന യുവാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട ബുര്‍ഹാന്‍പൂര്‍ ജില്ലാ കളക്ടര്‍ ഹര്‍ഷ് സിങ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഗോള്‍ഡ് കോയിന്‍ തേടിയാണ് യുവാക്കള്‍ എത്തുന്നത് എന്നാണ് വിവരം. സംഭവത്തിലേക്ക് നയിച്ചത് ഒരു സിനിമയും അതിലെ കഥയുമാണ്...

15 നൂറ്റാണ്ടില്‍ നിര്‍മിച്ച കോട്ടയാണ് മധ്യപ്രദേശിലെ അസീര്‍ഗഡ് കോട്ട. ബുര്‍ഹാന്‍പൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കോട്ടയുടെ നിയന്ത്രണം ഒരുവേള മുഗള്‍ ഭരണാധികാരികള്‍ പിടിച്ചെടുത്തിരുന്നു. പിന്നീട് കോട്ട ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്ര സര്‍ക്കാരാണ് കോട്ടയുടെ പരിപാലനം നടത്തി വന്നിരുന്നത്. പുരാവസ്തു വകുപ്പിനാണ് നിലവില്‍ കോട്ടയുടെ ചുമതല.

വിക്കി കൗശല്‍ നായകനായ വിവാദ ചിത്രം ഛാവ ഈ കോട്ടയുമായി ബന്ധപ്പെട്ട് ഒരു കഥ പറയുന്നുണ്ട്. ഈ കഥയാണ് ഇപ്പോള്‍ നാട്ടുകാരെ മുഴുവന്‍ അവിടേക്ക് എത്തിക്കുന്നത്. കോട്ടക്ക് ചുറ്റും സ്വര്‍ണം കുഴിച്ചിട്ടുണ്ട് എന്ന സിനിമാക്കഥ കണ്ടവര്‍ വിശ്വസിച്ചു. ഇതാകട്ടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. കേട്ടറിഞ്ഞവര്‍ കൂട്ടംകൂട്ടമായി നിധി കുഴിച്ചെടുക്കാനായി പുറപ്പെടുകയും ചെയ്തു. 

മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രദേശത്ത് സ്വര്‍ണ നിധി തേടി വരുന്നുണ്ടെന്ന് പ്രദേശവാസിയായ വസീം ഖാന്‍പറയുന്നു. കുഴിയെടുത്ത് മണ്ണ് അരിച്ചു പരിശോധിക്കുന്നവരുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുള്ളത്. മെറ്റല്‍ ഡിറ്റക്ടറുമായിട്ടൊക്കെയാണ് ചിലര്‍ വന്നതത്രെ.

ഏതായാലും സംഭവം വൈറലായതോടെ ബുര്‍ഹാന്‍പൂര്‍ കലക്ടര്‍ ഹര്‍ഷ് സിങ് ഇടപെട്ടു. എസ്.ഡി.എം സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. മണ്ണ് കുഴിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. പ്രദേശത്തേക്കുള്ള ജനങ്ങളുടെ പ്രവേശനവും നിരോധിച്ചു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്നതു കൊണ്ടുതന്നെ ഇവിടെ നിന്ന് എന്തെങ്കിലും മൂല്യമുള്ള വസ്തുക്കള്‍ കണ്ടെത്തിയാല്‍ അത് സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

പ്രദേശത്ത് പൊലിസിനെയും വിന്യസിച്ചിട്ടുണ്ട്. കോട്ടക്ക് ചുറ്റും കൃഷി ഭൂമിയാണ്. ആളുകള്‍ കൂട്ടമായി എത്തി കുഴിയെടുക്കാന്‍ തുടങ്ങിയത് പ്രദേശത്തെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാട്ടുകാര്‍ നിധികുഴിക്കാന്‍ ഇറങ്ങിയതോടെ പുരാവസ്തു വകുപ്പ് പ്രദേശത്ത് വിശദമായ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹമാണ് ഫുട്ബോളിനെ മുഴുവനായും മാറ്റിമറിച്ചത്: ലയണൽ മെസി

Football
  •  2 days ago
No Image

പത്തനംതിട്ടയിൽ മദ്യലഹരിയിൽ വീടിന് തീവെച്ച യുവാവ് വെന്തുമരിച്ചു

Kerala
  •  2 days ago
No Image

വിവാഹ വേദിയിൽ വധുവിന് പകരം വധുവിന്റെ അമ്മ; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി പൊലീസ് സഹായം തേടി

National
  •  2 days ago
No Image

തിരുവനന്തപുരം; പെറ്റി-ക്രിമിനൽ കേസുകൾ തീർക്കാൻ അതിവേഗ ഡ്രൈവ് മേയ് 30 വരെ പിഴയടച്ച് കേസ് അവസാനിപ്പിക്കാം

Kerala
  •  2 days ago
No Image

ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടി; നിബന്ധനകളിൽ ധാരണ, ഏപ്രിൽ 23 മുതൽ വാഷിംഗ്ടണിൽ ചർച്ചകൾ

National
  •  2 days ago
No Image

തിരുവനന്തപുരത്ത് അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

Kerala
  •  2 days ago
No Image

'അന്ന് ഞാൻ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു'; മാധ്യമങ്ങളോട് പരിഹാസ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ

Kerala
  •  2 days ago
No Image

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഡൽഹിയെ കീഴടക്കി ഗുജറാത്ത് തലപ്പത്ത് 

Cricket
  •  3 days ago
No Image

വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

14കാരൻ കളത്തിൽ! സഞ്ജുവിന്റെ പകരക്കാരനായിറങ്ങി ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക്

Cricket
  •  3 days ago