HOME
DETAILS

രോഹിതിനെ കൈവിട്ട് ടോസ്; ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു

  
March 09, 2025 | 9:13 AM

New Zealand Wins Toss Chooses to Bat in Champions Trophy Final

ദുബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ കളിയിലെ അതേ ഇലവനെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ഒരു മാറ്റവുമായാണ് ന്യൂസിലാന്‍ഡ് കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. പരുക്കേറ്റ പേസര്‍ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്ത് കിവീസ് ഇലവനിലെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന അതേ പിച്ചിലാണ് ഫൈനല്‍ മത്സരം. 

ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസീലന്‍ഡ് പ്ലേയിങ് ഇലവന്‍: വില്‍ യങ്, രചിന്‍ രവീന്ദ്ര കെയ്ന്‍ വില്യംസന്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ബ്രേവെല്‍, മിച്ചല്‍ സാന്റ്‌നര്‍, നഥാന്‍ സ്മിത്ത്, കെയ്ല്‍ ജാമീസന്‍, വില്‍ ഒറുക്ക്.

അതേസമയംനീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു ടീമുകളും ഐസിസിയുടെ ഒരു ഏകദിന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇതിനുമുമ്പ് 2000ത്തിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നത്. ആ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് ആയിരുന്നു കിരീടം സ്വന്തമാക്കിയിരുന്നത്. മൂന്നാം ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാനാണ് രോഹിത് ശര്‍മയും സംഘവും ഇന്ന് കിവീസിനെനെതിരെ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് രണ്ടാം ചാമ്പ്യന്‍സ് ട്രോഫി കിരീടം ലക്ഷ്യം വെച്ചാണ് ന്യൂസിലാന്‍ഡ് ഇറങ്ങുക.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ സെമിയില്‍ എത്തിയത്. സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനല്‍ യോഗ്യത ഉറപ്പിച്ചു. മറുഭാഗത്ത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് കിവീസ് സെമിയിലേക്ക് മുന്നേറിയത്. സെമിഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് കിവീസ് കലാശ പോരിന് യോഗ്യത നേടിയത്.

New Zealand captain Kane Williamson has won the toss and opted to bat first in the Champions Trophy final against India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  4 days ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  4 days ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  4 days ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  4 days ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  4 days ago
No Image

ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം

Kerala
  •  4 days ago
No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  4 days ago
No Image

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ആദ്യ നാലു സ്ഥാനത്തും ഗള്‍ഫ് നഗരങ്ങള്‍; ഒന്നാമതെത്തി ദോഹ; രണ്ടാമത് ദുബൈയും; പഠനം നടത്തിയ രീതി ഇങ്ങനെ

Tech
  •  4 days ago