HOME
DETAILS
MAL
മുംബൈ വിമാനത്താവളത്തില്‍ തീപിടിത്തം; ആളപായമില്ല
backup
January 14 2018 | 04:01 AM
മുംബൈ: മുംബൈ രാജ്യന്തര വിമാനത്താവളത്തില്‍ ആഭ്യന്തര ടെര്‍മിനലില്‍ തീപിടിത്തം. ആളപായമില്ലെന്ന് അധികൃതര്‍ പറഞ്ഞു. കോണ്‍ഫറന്‍സ് ഹാളില്‍ നിന്നാണ് തീ പടര്‍ന്നത്. തീപിടിത്തം നിയന്ത്രണ വിധേയമാണെന്ന് അഗ്നിശമനസേനാ അധികൃതര്‍ പറഞ്ഞു.
യാത്രക്കാര്‍ ഉപയോഗിക്കുന്ന മുറികളില്‍ നിന്ന് വളരെ അകലെയാണ് തീപിടിത്തമുണ്ടായ കോണ്‍ഫറന്‍സ് ഹാള്‍ . അതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ തീപിടിത്തം ബാധിച്ചിട്ടില്ലെന്ന് മുംബൈ വിമാനത്താവള അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."