HOME
DETAILS

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം

  
backup
May 28, 2016 | 9:31 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0

ആലുവ: വിദ്യാര്‍ഥികളുട യാത്രാസുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കായി സുരക്ഷിത ഡ്രൈവിങ് ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. കേരള മോട്ടോര്‍ വാഹന വകുപ്പിന്റെയും എസ്.സി.എം.എസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ക്യാംപില്‍ ആലുവ മേഖലയില്‍ നിന്നും 200-ഓളം ഡ്രൈവര്‍മാര്‍ പങ്കെടുത്തു.
കളമശ്ശേരിയിലെ എസ്.സി.എം.എസ് ക്യാംപസില്‍ സംഘടിപ്പിച്ച ക്യാംപില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ.ജി. സാമുവല്‍ മുഖ്യാതിഥിയായിരുന്നു. ആലുവ ജോയിന്റ് ആര്‍.ടി.ഒ. ജോജി പി. ജോസ്, എസ്.സി.എം.എസ്. ഗ്രൂപ്പ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ സനല്‍ പോറ്റി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വാഹനങ്ങളുടെ ഫിറ്റ്‌നസിനെക്കുറിച്ച് എസ്.സി.എം.എസ്. എന്‍ജിനീയറിംഗ് കോളജിലെ ഓട്ടോ മൊബൈല്‍ വിഭാഗം ഫാക്കല്‍റ്റി പ്രൊഫ. മനോജ്കുമാര്‍ ബി. ക്ലാസ്സെടുത്തു.
മൂവാറ്റുപുഴ ജോയിന്റ് ആര്‍.ടി.ഒ. ആദര്‍ശ് കുമാര്‍ ജി. നായര്‍ സുരക്ഷ ഉറപ്പാക്കുവാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍, അതിനായി അറിഞ്ഞിരിക്കേണ്ട അറിവുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഡ്രൈവര്‍മാരുമായി സംവദിച്ചു. ആസ്റ്റര്‍ മെഡിസിറ്റിയും, ഏഞ്ചല്‍സ് അസാപും എമെര്‍ജന്‍സി കെയര്‍ യൂനിറ്റിലെ ഇര്‍ഷാദ് അലിയുടെ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സകളെക്കുറിച്ച് വിശദീകരിച്ചു. മോട്ടോര്‍ എം.വി.ഐ.മാരായ കെ.പി. ഷിബു, സിബിമോന്‍ ഉണ്ണി എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി. ഡ്രൈവര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എസ്.സി.എം.എസ്. പ്രൊഫ. രാജഗോപാല്‍ വിതരണം ചെയ്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം കരാർ: വിവാദത്തിലേക്ക് പോകരുത്, കരാർ വ്യവസ്ഥകൾ ലംഘിക്കാനാകില്ലെന്ന് ഇ.പി. ജയരാജൻ

Kerala
  •  4 days ago
No Image

റെക്കോർഡുകളുടെ രാജാവിന് നോക്കൗട്ടിൽ പിഴക്കുന്നു; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കണക്കുകൾ ഇങ്ങനെ

Football
  •  4 days ago
No Image

യുഎഇയിലെ 30 ദിവസത്തെ വിസ ഗ്രേസ് പിരീഡ് ഇന്ന് അവസാനിക്കും: യാത്രക്കാർ അറിഞ്ഞിരിക്കേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

uae
  •  4 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല; ദുരന്തസ്ഥലം സന്ദര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  4 days ago
No Image

ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് അര്‍ജന്റീനന്‍ റഫറിമാര്‍; ഫിഫക്കെതിരെ ഒത്തുകളി ആരോപണവുമായി ആരാധകര്‍

Football
  •  4 days ago
No Image

എസ്.ആര്‍.എഫ്.ടി.ഐ ലൈംഗികാതിക്രമ കേസ്: നടപടിയെടുത്തില്ലെന്ന് ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

National
  •  4 days ago
No Image

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാനും അമേരിക്കയും പ്രതിജ്ഞാബദ്ധർ; ആവശ്യവുമായി ഖത്തർ പ്രധാനമന്ത്രി

uae
  •  4 days ago
No Image

നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

Kerala
  •  4 days ago
No Image

സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കൂടി; ഗ്രാമിന് 110 രൂപയുടെ വര്‍ധനവ്

Kerala
  •  4 days ago
No Image

ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് കുവൈത്ത്; തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരുക്ക്

Kuwait
  •  4 days ago