ഹരിതകലാലയം കൃഷി പദ്ധതിക്ക് തുടക്കമായി
ചേര്‍ത്തല: എസ്.എന്‍ കോളേജില്‍ ഹരിതകലാലയം കൃഷി പദ്ധതിക്ക് തുടക്കമായി. കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലാണ് കാമ്പസിലെ അര ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷി ഇറക്കുന്നത്.
ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ ഡോ.തോമസ് ഐസക്, സുനില്‍കുമാര്‍ എന്നിവര്‍ സംയുക്തമായി തൈനടീല്‍ ഉത്സവം ഉത്ഘാടനം ചെയ്തു. പച്ചമുകളകിലും, കയറിലും, പനമ്പിലും, കവുങ്ങിന്‍ പാളയിലും, കുരുത്തോലയിലുമൊക്കെ അലങ്കാരങ്ങളും ബാനറുകളും ഒരുക്കി ആഘോഷമായാണ് കാമ്പസിലെ തൈനടീല്‍ ഉത്സവം മനോഹരമാക്കിയത്.
പാവല്‍,പടവലം,പീച്ചില്‍,പയര്‍,മുളക്,വെണ്ട്,തക്കാളി,വഴുതനങ്ങ,ചീര തുടങ്ങിയ വിവിധയിനം പച്ചക്കറികള്‍ വിഷുവിപണി ലക്ഷ്യമാക്കി ചെയ്യുന്ന കൃഷി ഇറക്കിയിട്ടുള്ളത്. മാരാരിക്കുളം വടക്ക് കൃഷിഭവന്റെ സാമ്പത്തിക സഹായത്തോടെ ഡ്രിപും ഫെര്‍ട്ടിഗേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മള്‍ച്ചിംഗും കൃഷിയിടത്തില്‍ ചെയ്തിട്ടുണ്ട്.
പ്രിന്‍സിപ്പാള്‍ ഡോ.കെ അനിരുദ്ധന്‍,പ്രോഗ്രാം ഓഫീസര്‍മാരായ ടി ആര്‍ രതീഷ്,ഡോ.ധന്യാസേതുനാരായണന്‍, വോളന്റിയര്‍മാരായ രാഹുല്‍കൃഷ്ണന്‍,ഗ്രേസി തോമസ്,അനന്ദസായ്,പ്രവീണ്‍,കാര്‍ത്തിക്ചന്ദ്രന്‍,അനില്‍ദത്ത്,ഗോകുല്‍,ഉണ്ണികുട്ടന്‍,അഭിജിത്ത്,ജയലക്ഷ്മി,ജിഷി,അഖില്‍,അക്ഷയ്,ഹരികൃഷ്ണന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."