HOME
DETAILS

ഒടുവില്‍ ജനകീയ പ്രക്ഷോഭത്തിനു വഴങ്ങി സാമ്പത്തിക-സാമൂഹിക പരിഷ്‌കരണം പ്രഖ്യാപിച്ച് തുനീസ്യന്‍ സര്‍ക്കാര്‍

  
backup
January 15 2018 | 02:01 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%a4


തൂനിസ്: സാമ്പത്തിക നയങ്ങള്‍ക്കെതിരേ ഒരാഴ്ചയായി നടക്കുന്ന പ്രക്ഷോഭത്തിനു പിറകെ സാമൂഹിക പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിച്ച് തുനീസ്യന്‍ സര്‍ക്കാര്‍.
പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വിളിച്ചുചേര്‍ത്ത രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവിലാണ് പുതിയ സാമ്പത്തിക, സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. യോഗത്തില്‍ വിവിധ രാഷ്ട്രീയ-വ്യാപാര കക്ഷി നേതാക്കളും പങ്കെടുത്തിരുന്നു.
ആരോഗ്യ പരിചരണം, ഭവനപദ്ധതി തുടങ്ങിയ പദ്ധതികളില്‍ പരിഷ്‌കരണം നടത്തുക, ദരിദ്രര്‍ക്കുള്ള സഹായം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കാന്‍ തീരുമാനമായതാണു വിവരം.
കഴിഞ്ഞ ഏഴിനാണ് തലസ്ഥാനമായ തൂനിസിലെ വിവിധ ജില്ലകളില്‍ പ്രക്ഷോഭത്തിനു തുടക്കമായത്. മൂല്യവര്‍ധിത നികുതി(വാറ്റ്) വര്‍ധനയും ചരക്കുകള്‍ക്കു കുത്തനെ വിലക്കയറ്റം തുടങ്ങിയുള്ള തീരുമാനങ്ങളുമായി 2018ലെ ബജറ്റ് അവതരിപ്പിച്ചതിനു പിറകെയാണു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രതിപക്ഷ കക്ഷികളുടെ ആഹ്വാനത്തെ തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. അറബ് വസന്തത്തിനു തുടക്കമായി വിശേഷിപ്പിക്കപ്പെടുന്ന ബെന്‍ അലിയുടെ അട്ടിമറിയെ തുടര്‍ന്ന് രാജ്യത്ത് ജനജീവിതത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.
രാജ്യത്തെ പ്രധാന പത്തു നഗരങ്ങളില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. ബജറ്റ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കു പുറത്തും പ്രക്ഷോഭമുണ്ടായി. ഇതിനെ സര്‍ക്കാര്‍ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ശ്രമിച്ചു. ഇതിന്റെ ഭാഗമായി 800ഓളം പേരെ അറസ്റ്റ് ചെയ്തതായാണു വിവരം.
അതിനിടെ, തുനീസ്യന്‍ പ്രസിഡന്റ് ബെയ്ജി ഖാഇദ് എസ്സെബ്‌സി തൂനിസ് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും നേരിട്ടു മനസിലാക്കിയതായി എസ്സെബ്‌സി പറഞ്ഞു.
മുന്‍ തുനീസ്യന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബെന്‍ അലിയെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന്റെ ഏഴാം വാര്‍ഷികദിനമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികളും ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയുമുണ്ടായി. 2011ലെ ജനകീയ പ്രക്ഷോഭത്തിനു സാക്ഷിയായ ഹബീബ് ബര്‍ഗ്വയ്ബ അവന്യുവിലും നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  25 days ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും: വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും

Kerala
  •  25 days ago
No Image

ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്‍കാന്‍ ഉണ്ടായില്ലേ- സുപ്രിംകോടതി

Kerala
  •  25 days ago
No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  25 days ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  25 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  25 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  25 days ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  25 days ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  25 days ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  25 days ago