ഒടുവില്‍ ഭൂകമ്പം വന്നു; രാഹുലിനെ പരിഹസിച്ച് മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. അവസാനം ഭൂകമ്പമുണ്ടായെന്ന് മോദി പരിഹസിച്ചു. ഡല്‍ഹിയിലും ഉത്തരാഖണ്ഡിലുമുണ്ടായ ഭൂകമ്പത്തെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കവെയാണ് മോദി രാഹുലിനെ പരോക്ഷമായി പരിഹസിച്ചത്. താന്‍ മോദിക്കെതിരായ തെളിവുകള്‍ പുറത്തുവിട്ടാല്‍ ഭൂകമ്പമുണ്ടാകുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
സ്വാതന്ത്രസമരകാലത്ത് രാജ്യത്തിന് വേണ്ടി മരിക്കാന്‍ തനിക്കായില്ല. അതിനാല്‍ തന്നേപോലുള്ളവര്‍ ഇപ്പോള്‍ രാജ്യത്തിനു വേണ്ടി ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ജനശക്തി മൂലമാണ് ദരിദ്രകുടുംബത്തിൽ ജനിച്ചയൊരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത്. ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനുള്ള ജനത്തിന്റെ ശക്തിയെ നമ്മൾ അംഗീകരിക്കുകയും അഭിനന്ദിക്കുകയും വേണം. ജനശക്തിയിലുള്ള വിശ്വാസം നമുക്ക ഫലം തരുമെന്നും മോദി പറഞ്ഞു.
നോട്ട് നിരോധനത്തില്‍ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ പ്രതിപക്ഷത്തിനാവശ്യം ടിവി ചർച്ചകളില്‍ മുഖം കാണിക്കുക എന്നതാണ്. മുൻപ് എത്രപണം നഷ്ടപ്പെട്ടു എന്ന് ചോദിച്ചിരുന്ന സ്ഥാനത്ത് രാജ്യത്തേക്ക് എത്രമാത്രം കള്ളപ്പണം തിരിച്ചുകൊണ്ടുവന്നു എന്ന ചോദ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."