HOME
DETAILS
MAL
സി.കെ നായിഡു ട്രോഫി: കേരളം- ഗുജറാത്ത് ക്വാര്‍ട്ടര്‍ പത്തിന്
backup
February 07 2017 | 19:02 PM
കൊച്ചി: അണ്ടര്‍ 23 കേണല്‍ സി.കെ നായിഡു ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ഗുജറാത്തിനെ നേരിടും. ഈ മാസം 10നു ഗുജറാത്തിലെ വല്‍സാദിലാണ് മത്സരം. എലൈറ്റ് ഗ്രൂപ്പ് സിയില്‍ നിന്നു ചാംപ്യന്മാരായാണു കേരളം ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. നാലു മത്സരങ്ങളില്‍ നിന്നു രണ്ടു വിജയവും രണ്ടു സമനിലകളുമായി തോല്‍വിയറിയാതെയാണ് കേരളം മുന്നേറിയത്.
േകരള ടീം: അക്ഷയ് ചന്ദ്രന്‍(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഫാബിദ്, അക്ഷയ് കെ.സി, വിഷ്ണു എന്‍ ബാബു, ആല്‍ബിന്‍ ഏലിയാസ്, ആതിഫ് ബിന്‍ അഷറഫ്, ആനന്ദ് ജോസഫ്, വിശ്വേശ്വര്‍ എ സുരേഷ്, മിഥുന്‍ പി.കെ, അനു ജോട്ടിന്‍, ബേസില്‍ എന്‍.പി, അക്വിബ് ഫസല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."