പ്രമേയം പാസാക്കിയതായി ചെയര്‍മാന്‍
മുക്കം: നഗരസഭയിലെ കയ്യിട്ടാപൊയിലില്‍ ആരംഭിക്കാനിരിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പന ശാലക്കെതിരേ മുക്കം നഗരസഭ പ്രമേയം പാസാക്കിയതായി ചെയര്‍മാന്‍ വി. കുഞ്ഞന്‍ പറഞ്ഞു. കൗണ്‍സിലര്‍ പി. ബ്രിജേഷ് അവതരിപ്പിച്ച പ്രമേയത്തെ പി.ടി ബാബു, രജിത കുപ്പോട്ട് എന്നിവര്‍ പിന്താങ്ങുകയായിരുന്നു. അതേസമയം പ്രമേയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത് രാഷ്ടീയലക്ഷ്യം വച്ചാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതിരേ കയ്യിട്ടാപൊയില്‍ ഡിവിഷന്‍ മെമ്പര്‍ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാലാണ് വി. ഗിരിജയുടെ പ്രമേയം മാറ്റിവച്ചതെന്നും കൗണ്‍സിലില്‍ വരുന്ന മുഴുവന്‍ പ്രമേയവും ചര്‍ച്ച ചെയ്യണമെന്നില്ലന്നും വി. കുഞ്ഞന്‍ പറഞ്ഞു.
മുക്കം വെസ്റ്റ് മാമ്പറ്റ കയ്യിട്ടാപൊയിലിലെ ഗതാഗത തിരക്കേറിയ ഭാഗത്തു ബിവറേജസ് ഔട്ട്‌ലെറ്റ് ആരംഭിക്കുന്നത് ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസമുണ്ടാക്കുമെന്നും അങ്കണവാടി സാമൂഹികാരോഗ്യ സബ് സെന്റര്‍ എന്നിവക്കടുത്ത് ഇത്തരം ഒരു സ്ഥാപനം ആരംഭിക്കരുതെന്നും സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതായും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."