നാദാപുരത്തെ സംഘര്‍ഷ മേഖല കേന്ദ്ര സേന നേരിട്ട് ഏറ്റെടുക്കും
നാദാപുരം: സ്ഥിരം സംഘര്‍ഷ മേഖലയായ നാദാപുരത്തെ ക്രമസമാധാന പാലനം കേന്ദ്ര സേന നേരിട്ട് ഏറ്റെടുക്കും. ഇതിനുള്ള പഠനം നടത്താന്‍ സി.ആര്‍.പി.എഫ് ബറ്റാലിയന്‍ നാദാപുരത്തെത്തി. നീ@ണ്ട ഇടവേളയ്ക്ക് ശേഷമാണ് നാദാപുരത്ത് വീണ്ട@ും കേന്ദ്ര സേന എത്തിയിരിക്കുന്നത്.
55 പേരടങ്ങുന്ന സംഘമാണ് സംഘര്‍ഷ മേഖലകളിലെ പഠനത്തിനായി എത്തുന്നത്. ഇതില്‍ 15 അംഗ സംഘം ഇന്നലെ വൈകിട്ട് നാദാപുരത്തെത്തി. കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട ബാക്കി 40 പേര്‍ ഇന്ന് നാദാപുരത്തെത്തും. അടിക്കടി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്ന നാദാപുരത്തെ ഉള്‍പ്രദേശങ്ങളുടെ ഭൂമിശാസ്ത്ര ഘടനയെ പറ്റി സംഘം ആദ്യം പഠനം നടത്തും. അതിനു ശേഷംപ്രശ്‌ന മേഖലകളില്‍ എളുപ്പത്തില്‍ എത്തിച്ചേരാനുള്ള യാത്രാ വഴികള്‍ തയാറാക്കി പ്രദേശത്തിന്റെ നിയന്ത്രണത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
ഇവ തയാറാക്കുന്ന ജോലിക്കാണ് സേന ആദ്യഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്. ഒരാഴ്ചക്കുള്ളില്‍ നാദാപുരം മേഖലയിലെ പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നിന്ന് ഇതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനാണ് സേനയുടെപദ്ധതി. ഒരു അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുക. സംഘര്‍ഷ മേഖലകളിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ലോക്കല്‍ പൊലിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്. ഇതേ തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ പലപ്പോഴും ഏക പക്ഷീയമായ നിലയില്‍ അവസാനിക്കുകയും ഇരകള്‍ക്ക് നീതി നിഷേധിക്കപ്പടുകയുമാണ് പതിവ്. ഇത് മറികടക്കാനാണ് ഇത്തരം മേഖലയിലേക്ക് കേന്ദ്ര സേനയുടെ ഇടപെടല്‍ ഒരുക്കുന്നത്.
സംഘര്‍ഷ മേഖലയില്‍ നിഷ്പക്ഷമായ ഇടപെടലിലൂടെ അക്രമങ്ങളെ ഇല്ലാതാക്കാനാണ് പുതിയ നീക്കമെന്നാണ് സൂചന. അതേസമയം ലോക്കല്‍ പൊലിസിന് ഇവരുടെ മേല്‍ അധികാരം ഒന്നും നല്‍കിയിട്ടില്ല.
ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സേനയുടെ പ്രവര്‍ത്തന പദ്ധതികള്‍ ഒരുക്കുന്നത്. അടുത്ത ദിവസങ്ങളില്‍ കേരളത്തിലെ പ്രശ്‌ന മേഖലയായ മറ്റു ജില്ലകളിലേക്കും ഇത്തരം പഠന സംഘത്തെ അയക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."