HOME
DETAILS
MAL
കൊയിലാണ്ടി ഹാര്‍ബര്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി മേഴ്സിക്കുട്ടിയമ്മ
backup
February 08 2017 | 05:02 AM
കൊയിലാണ്ടി: നിര്‍മാണം പുരോഗമിക്കുന്ന കൊയിലാണ്ടി ഹാര്‍ബര്‍ ജൂണ്‍ മാസത്തില്‍ കമ്മിഷന് ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കൊയിലാണ്ടി ഹാര്‍ബര്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അവര്‍.
90 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചതായും വാര്‍ഫില്‍ മണ്ണ് നിറക്കുന്ന പ്രവൃത്തി നടക്കുന്നതായും മന്ത്രി പറഞ്ഞു. ലേലപ്പുര, ഓഫിസ്, പ്രാഥമിക സൗകര്യങ്ങള്‍, കാന്റീന് കെട്ടിടങ്ങളുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കും.
നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ എത്തിയിട്ടുണ്ട്. ഹാര്‍ബറിലേക്കുള്ള റോഡ് നിര്‍മാണവും ഉടന്‍ തുടങ്ങും. കെ.ദാസന് എം.എല്‍.എ, നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."