അറബിക് സര്‍വകലാശാല ഇനിയും വൈകരുത്: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
കൊല്ലം: കേരളത്തിന്റെ സാമ്പത്തിക വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയില്‍ വിലപ്പെട്ട സംഭാവന നല്കിക്കൊണ്ടിരിക്കുന്ന അറബി ഭാഷയുടെ വളര്‍ച്ചയ്ക്ക് കേരളത്തില്‍ ഒരു സര്‍വകലാശാല സ്ഥാപിക്കുന്നത് ഇനിയും വൈകരുതെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ആവശ്യപ്പെട്ടു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് (കെ.എ.എം.എ.) 65-ാം സംസ്ഥാന സമ്മേളനം കര്‍ബല സലാമത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാല സ്ഥാപിക്കുമെന്ന് ഉറപ്പു പാലിക്കാത്തവര്‍ക്ക് സമുദായം നല്കിയ തിരിച്ചടി മറക്കരുത്. സര്‍വകലാശാലയ്ക്കുവേണ്ടി കെ.എ.എം.എയുടെ പോരാട്ടത്തില്‍ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഡോ.എം.എസ് മൗലവി അധ്യക്ഷനായി. എം.എ.സമദ് മുഖ്യപ്രഭാഷണം നടത്തി. തേവലക്കര അലിയാരുകുഞ്ഞ് മൗലവി, ഇ.കെ ഇബ്രാഹിംകുട്ടി തൃശൂര്‍, കൊല്ലം അബ്ദുള്ളമൗലവി, ജെ സുബൈര്‍, കമ്മുക്കുട്ടി മാസ്റ്റര്‍, പച്ചില ഷംസുദ്ദീന്, ഡോ.മുഹമ്മദ്ബഷീര്‍, ജനറല്‍ സെക്രട്ടറി ഇടവം ഖാലിദ്, എം.സലാഹുദ്ദീന്, നാദിര്‍ഷ, കെ.എ ജാഫര്‍, എം ഇമാമുദ്ദീന്‍, ഷറഫുദ്ദീന് മൗലവി, ഹനീഫ മൗലവി, ഇസ്മാഈല്‍ കനി, പള്ളിക്കല്‍ നിസാര്‍, ബീഗം ആബിദ, സുലൈഖാ ബീവി, എസ്.നിഹാസ്, എന്‍.തമീമുദ്ദീന്‍, അന്‍വര്‍ പള്ളിക്കല്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ബസ്മല പതാക ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."