HOME
DETAILS

സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രധാന പ്രതി പിടിയില്‍

  
backup
February 08 2017 | 19:02 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b1

കാഞ്ഞങ്ങാട്: സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ ശേഷം പണം വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്ന കേസില്‍ പ്രധാന പ്രതി പൊലിസ് പിടിയിലായി. തളിപ്പറമ്പ് പട്ടുവം സ്വദേശിയും തൃക്കരിപ്പൂരില്‍ താമസക്കാരനുമായ ഉറുമി മുസ്തഫ (57) യെയാണ് ഹൊസ്ദുര്‍ഗ് പൊലിസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇയാളെ പൊലിസ് പിടികൂടിയത്.
തളിപ്പറമ്പിലെ കള്ളനോട്ട് കേസ്, കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ തട്ടിപ്പു കേസുകള്‍,സി.ബി.ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയതുള്‍പ്പെടെ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലിസ് പറഞ്ഞു.
സ്വര്‍ണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മലപ്പുറം സ്വദേശി നാലകത്ത് ഫാസിലില്‍ നിന്നും 28 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ഇപ്പോള്‍ മുസ്തഫയെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ഒരു വ്യാപാരിയില്‍ നിന്ന് സ്വര്‍ണം വാങ്ങി നല്‍കാമെന്നു പറഞ്ഞാണ് മുസ്തഫയും സംഘവും ഫാസിലിന്റെ പക്കല്‍ നിന്ന് ഈ മാസം ഒന്നിന് കാഞ്ഞങ്ങാട് വച്ച് പണം കൈപ്പറ്റിയത്.
നഗരത്തിലെ ഒരു ഹോട്ടലില്‍ വച്ച് മുസ്തഫയും ആലുവ സ്വദേശി ആന്റണി പോളും അരീക്കോട് സ്വദേശി ഫൈസലും ചേര്‍ന്ന് പണം വാങ്ങിയെന്നും തുടര്‍ന്ന് തന്നെയും കൊണ്ട് അജ്ഞാത കേന്ദ്രത്തില്‍ പോവുകയും അവിടെ വച്ച് സംഘം മുങ്ങിയെന്നുമാണ് ഫാസിലിന്റെ പരാതി. മുസ്തഫയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഘത്തിലെ മറ്റു രണ്ടുപേരെ പൊലിസ് അന്വേഷിച്ചു വരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  11 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  14 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  24 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  28 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  44 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago