സേവനം ജീവിത ദൗത്യമാക്കണം: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: സേവനം ജീവിതദൗത്യമാക്കണമെന്നും സമസ്തയുടെ സന്ദേശ പ്രചാരകരാവണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ യമാനീസ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത വിജയത്തിന്റെ പ്രധാന നിദാനം ഗുരുവര്യരോടുള്ള നല്ല സംസര്‍ഗമാണ്. ജീവിതത്തിലുടനീളം ഇസ്‌ലാമിന്റെ മഹിത പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍.വി കുട്ടിഹസന്‍ ദാരിമി അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് കുഞ്ഞിസീതിക്കോയ തങ്ങള്‍ അല്‍യമാനി ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. 13 ന് രാവിലെ പത്തിന് യമാനിയ്യ കാംപസില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിടുന്ന ഇ. അഹമ്മദ് മെമ്മോറിയല്‍ കമ്യൂണിറ്റി ഹാളിന്റെ പ്രഖ്യാപനം യമാനിയ്യ പ്രസിഡന്റ് സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു.
ഉമര്‍ ഫൈസി മുക്കം, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, ഹംസ ഫൈസി ഹൈതമി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, എം.സി മായിന്‍ ഹാജി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നവാസ് പൂനൂര്‍, ഖലീല്‍ ഹുദവി കാസര്‍കോട്, നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍യമാനി, യു.കെ അബ്ദുല്‍ ലതീഫ് മൗലവി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, യൂസുഫ് ബാഖവി, എന്‍ജിനീയര്‍ മാമുക്കോയ ഹാജി, ത്വയ്യിബ് ഹുദവി, സലാം ഫൈസി മുക്കം, മരക്കാര്‍ ഹാജി, വാവാട് അബ്ദുല്ല ബാഖവി, ഹസൈനാര്‍ ഫൈസി, മിര്‍ഷാദ് യമാനി ചാലിയം, സനാഉല്ല തങ്ങള്‍ യമാനി, ശറഫുദ്ദീന്‍ ഹൈതമി അല്‍യമാനി, മുനീര്‍ ഹൈതമി അല്‍യമാനി, ബാസിത്ത് ഫൈസി സംസാരിച്ചു. അബ്ദുല്‍റസാഖ് ഹൈതമി അല്‍യമാനി സ്വാഗതവും അബൂബക്കര്‍ യമാനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."