ഫൈസല്‍ വധം: മഠത്തില്‍ നാരായണന്‍ റിമാന്‍ഡില്‍
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലി(30)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യസൂത്രധാരന്‍ മഠത്തില്‍ നാരായണ(47)നെ പരപ്പനങ്ങാടി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. നാരായണനെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. ഇതിനുവേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് തെളിവെടുക്കുമെന്നും പൊലിസ് പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള 120 (ബി) വകുപ്പ് ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ നവംബര്‍ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഫൈസല്‍ കൊല്ലപ്പെട്ടത്. സംഭവ ശേഷം മുങ്ങിയ നാരായണന്‍ ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ മുന്‍പാകെ കീഴടങ്ങുകയായിരുന്നു. ആര്‍.എസ്.എസിന്റെ തിരൂര്‍ താലൂക്ക് സഹ കാര്യവാഹക് ആയി പ്രവര്‍ത്തിക്കുകയാണ് തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയായ നാരായണന്‍.
ഫൈസല്‍ വധത്തിന്റെ രണ്ടാം ദിവസം നാടുവിട്ട നാരായണന്‍ ഗുരുവായൂര്‍, മധുര, പഴനി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്ഷേത്രങ്ങളിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു. ഫൈസല്‍ വധക്കേസില്‍ ഇതിനകം മുഖ്യ പ്രതിക്ക് സംരക്ഷണം നല്‍കിയതിനടക്കം 15 ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."