HOME
DETAILS

ഹരിതകേരളം തുടര്‍പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം: ഡോ.ടി.എന്‍. സീമ

  
backup
February 09 2017 | 06:02 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

പൈനാവ്: ജനങ്ങള്‍ വളരെ ആവേശപൂര്‍വ്വം സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ഏറ്റെടുത്ത കാര്‍ഷിക, വികസന, ജലസംരക്ഷണ, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതി ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് കൃത്യമായ ഏകോപനവും തുടര്‍ പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്ന് ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു.
ജില്ലയില്‍ ഡിസംബര്‍ എട്ടു മുതല്‍ നടപ്പാക്കിയ ഹരിതകേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല കര്‍മ്മസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഭൂമിശാസ്ത്രപരമായ നിരവധി പ്രയാസങ്ങള്‍ക്കിടയിലും ജൈവകൃഷി, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം എന്നീ രംഗങ്ങളില്‍ ജില്ലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
നടപ്പാക്കിയ പദ്ധതികളുടെ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും സുസ്ഥിരവികസനത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. പൊതുവായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ കൂട്ടിയിണക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കാന്‍ കര്‍മ്മ സമിതികള്‍ക്ക് കഴിയണം.
ജില്ലകളില്‍ നിന്നും സമാഹരിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കണമെന്നും അവര്‍ പറഞ്ഞു. ജലസംരക്ഷണവും കാര്‍ഷിക വികസന പദ്ധതികളും ഉള്‍പ്പെടെ ഹരിതകേരളം പദ്ധതികള്‍ വ്യാപകമായി ജില്ലയില്‍ നടപ്പാക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണെന്നും യോഗത്തില്‍ അധ്യക്ഷയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു.
നിരന്തരമായ ആശയവിനിമയവും ക്രിയാത്മകമായ ഏകോപനവും ഉറപ്പുവരുത്തി ഹരിതകേരളം പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ജില്ലാതല കര്‍മ്മ സമിതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ പറഞ്ഞു. യോഗത്തില്‍ ഹരിതകേരളം സാങ്കേതിക ഉപദേശകന്‍ ഡോ. ആര്‍ അജയകുമാര്‍ വര്‍മ്മ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് .പി .മാത്യു, വിവിധ വകുപ്പു മേധാവികള്‍ തുടയങ്ങിയവര്‍ ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  21 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  21 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  21 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  21 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  21 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  21 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  21 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  21 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  21 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  21 days ago