മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നതിനെതിരേ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ 'ഓപ്പറേഷന്‍ സാഗര്‍ റാണി '
അമ്പലപ്പുഴ: മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ വിഭാഗം .ഫിഷറീസ് വകുപ്പ് ,മത്സ്യഫെഡ്, എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധനക്കു തുടക്കമായത്.ഇതിന്റെ ഭാഗമായി പ്രാരംഭ ഘട്ടമെന്ന നിലയില്‍ ഇന്നലെ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.മത്സ്യതൊഴിലാളികള്‍, വില്‍പ്പനക്കാര്‍, ഐസ് പ്ലാന്റുടമകള്‍ എന്നിവര്‍ക്കായാണ് തോട്ടപ്പള്ളി മത്സബന്ധന തുറമുഖത്ത് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.
ഓപ്പറേഷന്‍ സാഗര്‍ റാണി എന്ന പേരിലാണ് പരിപാടി നടത്തിയത്.മത്സ്യങ്ങളില്‍ സോഡിയം ബെന്‍സയേറ്റ്, അമോണിയ, ഹൈഡ്രജന്‍ പെറോക്‌സൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ ചേര്‍ക്കുന്നെന്ന പരാതി വ്യാപകമായതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.
അടുത്ത ഘട്ടമായി വഴിയോര മത്സ്യകച്ചവടക്കാര്‍ക്കായും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം മാവേലിക്കര സര്‍ക്കിള്‍ ഓഫിസര്‍ ജി ശ്രീകുമാര്‍ പറഞ്ഞു.മത്സ്യം ഉള്‍പ്പടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ക്കുന്നത് തെളിയിക്കപ്പെട്ടാല്‍ 5 ലക്ഷം രൂപയും ജയില്‍ ശിക്ഷയും ഉറപ്പാക്കും.
ഇതിനായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മത്സ്യത്തിന്റെ സാമ്പിള്‍ ശേഖരിക്കും.ഇത് തിരുവനന്തപുരത്തെ ലാബില്‍ പരിശോധനയ്ക്കയക്കും.
പരിശോധനയില്‍ മായം ചേര്‍ത്തെന്നു തെളിഞ്ഞാല്‍ പ്രോസിക്യുഷന്‍ നടപടിയും സ്വീകരിക്കും.മത്സ്യം കേടാകാതിരിക്കാനായി ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിന്നു തന്നെ എടുക്കണമെന്നും ഇദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."