മാല മോഷണം: രണ്ടു പ്രതികള്‍ കൂടി പിടിയില്‍
കടുത്തുരുത്തി: കാറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത സംഘത്തിലെ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. പത്തനംതിട്ട റാന്നി ഈട്ടിചുവട് ചാവറംപ്ലാക്കല്‍ സന്തോഷ് (32), പുലിപ്രാപതാലില്‍ ഷാജി എന്നി വിളിക്കുന്ന ഷാജഹാന്‍ (36) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ രക്ഷപെടാനുപയോഗിച്ച കെഎല്‍ 62, എ 2159 നമ്പരിലുള്ള ഓട്ടോറിക്ഷയും പൊലിസ് കസ്റ്റിഡിയിലെടുത്തു. പ്രതികള്‍ പൊട്ടിച്ചെടുത്ത രണ്ടുപവന്‍ വരുന്ന മാലയുടെ ഒമ്പത് ഗ്രാമിലേറേ വരുന്ന കഷണം കോട്ടയത്തെ ഒരു ജ്വല്ലറിയില്‍ വിറ്റിരുന്നു. പൊലിസിനെ വെട്ടിച്ചു ഓട്ടോറിക്ഷയില്‍ രക്ഷപെട്ട മോഷണസംഘം സംഭവദിവസം രാത്രിയില്‍ ഏറ്റുമാനൂര്‍ ടൗണിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. രണ്ടുപേര്‍ ഒരു സ്ത്രീയുമായി ഹോട്ടലില്‍ മുറിയെടുക്കാന്‍ വന്നപ്പോള്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാരന്‍ ആദ്യം മുറി നല്‍കാന്‍ തയാറായില്ല.
പിന്നീട് സംഘത്തിലെ സന്തോഷ് തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചതിന് ശേഷമാണ് ജീവനക്കാരന്‍ മുറി നല്‍കിയത്. എന്നാല്‍ തിരിച്ചറിയില്‍ കാര്‍ഡിന്റെ ചിത്രം ജീവനക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പിറ്റോന്ന് ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ പൊലിസ് സംഘത്തിന് ചിത്രം കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."