HOME
DETAILS

യാഥാര്‍ഥ്യമാകുമോ നേരേകടവ്-മാക്കേക്കടവ് പാലം

  
backup
May 28 2016 | 23:05 PM

%e0%b4%af%e0%b4%be%e0%b4%a5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%ae%e0%b5%8b-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%87%e0%b4%95%e0%b4%9f

വൈക്കം: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നേരേകടവ്-മാക്കേക്കടവ് പാലം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വൈക്കം നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പാലത്തിന്റെ നിര്‍മാണം.
വൈക്കത്തെ സംബന്ധിച്ച് ഇനി യാഥാര്‍ഥ്യമാകേണ്ട ഏറ്റവും വലിയ  പദ്ധതി കൂടിയാണിത്. നേരേകടവ് പാലത്തിന് മുന്നോടിയായി തൈക്കാട്ടുശേരിയില്‍ പാലം യാഥാര്‍ഥ്യമായെങ്കിലും നേരേകടവ് പാലത്തിന്റെ ശിലാസ്ഥാപനം പോലും നടന്നിട്ടില്ല.
യു.ഡി.എഫ് സര്‍ക്കാര്‍ ഈ പദ്ധതിക്ക് വലിയ താല്‍പര്യം കാണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ എല്‍.ഡി.എഫ് പ്രചാരണം.
എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം കയ്യാളുന്ന അരൂര്‍ മണ്ഡലത്തിലാണ് തൈക്കാട്ടുശ്ശേരി പാലം യാഥാര്‍ഥ്യമായതെന്ന് യു.ഡി.എഫ് തിരിച്ചടിച്ചിരുന്നു. രാഷ്ട്രീയം മറന്നുള്ള വികസനകൂട്ടായ്മ വൈക്കത്ത് യാഥാര്‍ഥ്യമാകാതെ വന്നതുതന്നെയാണ് പാലത്തിന് തിരിച്ചടിയായത്. നിയോജകമണ്ഡലത്തിന്റെ പൊതുവിലും, പടിഞ്ഞാറന്‍ മേഖലയുടെ പ്രത്യേകിച്ചും ഗതാഗതവികസനത്തിനാണ് നേരേകടവ്-മാക്കേക്കടവ് പാലം വഴിതെളിക്കുക. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി ആവിഷ്‌കരിക്കച്ചത്. വേമ്പനാട്ടുകായലില്‍ ഏറ്റവും വീതികുറഞ്ഞ ഭാഗമാണിത്. എം.എല്‍.എമാരായ എ.എം ആരിഫ്, പി.തിലോത്തമന്‍, കെ.അജിത്ത് എന്നിവരുടെ പ്രാദേശികവികസനഫണ്ടില്‍ നിന്നും തുക അനുവദിച്ച് മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് സര്‍ക്കാര്‍ മാറിയെങ്കിലും പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ പുരോഗമിച്ചു. രണ്ട് വര്‍ഷം മുന്‍പ് 816 മീറ്റര്‍ വരുന്ന പാലത്തിന്റെ നിര്‍മാണത്തിന് 99.2 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണത്തിന് കരാറുമായി. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ക്ക് വേണ്ടത്ര വേഗതയുണ്ടായില്ല.
പാലത്തിന്റെ ഇരുകരകളിലെയും റോഡിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാലതാമസത്തിന് കാരണമെന്നാണ് പറയുന്നത്. പാലം അപ്രോച്ച് റോഡിലേക്ക് ബന്ധിപ്പിക്കുമ്പോള്‍ വശങ്ങളിലുള്ള നിരവധി വീട്ടുകാര്‍ക്ക് വഴിയില്ലാതാകും.
ഇവര്‍ക്ക് സഞ്ചരിക്കാന്‍ റോഡ് നിര്‍മിക്കുന്നതിനാണ് സ്ഥലം ഏറ്റെടുക്കുന്നത്. സര്‍ക്കാര്‍ കാര്യമായതിനാല്‍ ന്യായവില കിട്ടുമോ എന്ന സ്ഥലം ഉടമകളുടെ സന്ദേഹമാണ് ഏറ്റെടുക്കല്‍ നടപടികള്‍ നീണ്ടുപോകാന്‍ കാരണം.
നിലവില്‍ സ്ഥലത്തിന്റെ മൂല്യമനുസരിച്ചുള്ള വില തന്നെ ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതില്‍ വ്യക്തതയില്ല. സ്ഥലം ഏറ്റെടുക്കുന്നതിന് മതിയായ വില നല്‍കിയും സമീപവാസികളുടെ ആശങ്കകള്‍ പരിഹരിച്ചും എത്രയും വേഗം പാലം നിര്‍മാണം ആരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യം ഉയര്‍ത്തുമ്പോള്‍ ഇതിനുമുന്നില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാരിന്  കഴിഞ്ഞിരുന്നില്ല.
പുതിയ എം.എല്‍.എ ഈ വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി രാഷ്ട്രീയ പാര്‍ട്ടികളെയും ജനപ്രതിനിധികളെയുമെല്ലാം ഉള്‍പ്പെടുത്തി അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു സമിതി രൂപീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ നാട്ടുകാര്‍ ഉയര്‍ത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago