HOME
DETAILS
MAL
യൂസുഫുല്‍ ഖറദാവിക്ക് ജീവപര്യന്തം തടവ്
backup
January 19 2018 | 03:01 AM
കൈറോ: 2015ല്‍ ഈജിപ്തിലുണ്ടായ പ്രക്ഷോഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്ന കേസില്‍ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയെ ജീവപര്യന്തം തടവിന് വിധിച്ചു. എട്ടുപേര്‍ക്ക് വധശിക്ഷയും ഖറദാവിക്ക് പുറമെ മറ്റു 17 പേര്‍ക്ക് ജീവപര്യന്തം തടവുമാണ് ഈജിപ്ത് സൈനികകോടതി വിധിച്ചത്.
നാലുപേരുടെ അസാന്നിധ്യത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. കൈറോയില്‍ നടന്ന പൊലിസുകാരന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമങ്ങളില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഈജിപ്തില്‍ ജനിച്ച ഖറദാവി നിലവില്‍ ഖത്തര്‍ പൗരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."