HOME
DETAILS

ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് ഖത്തര്‍ ചെലവഴിക്കുന്നത് ദശലക്ഷങ്ങള്‍

  
backup
February 09 2017 | 19:02 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ദോഹ: 2022ലെ ലോകകപ്പ് ഫുട്‌ബോളിനുള്ള ഒരുക്കങ്ങള്‍ക്കായി ഓരോ ആഴ്ചയും ഖത്തര്‍ ചെലവാക്കുന്നത് 500 ദശലക്ഷം ഡോളര്‍ വീതം. ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു വേണ്ടിയുള്ള പ്രധാന അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇത്രയും തുക ചെലവാക്കുന്നതെന്ന് ഖത്തര്‍ ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദി പറഞ്ഞു. 2021വരെ ഇതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ പ്രത്യേക യാത്രയില്‍ സംസാരിക്കുകയായിരുന്നു അലി ശരീഫ് അല്‍ ഇമാദി. ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്കായി മൊത്തം 20,000 കോടി ഡോളറിലേറെ ചെലവ് വരുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയങ്ങളുടെ നിര്‍മാണം, റോഡുകള്‍, പുതിയ വിമാനത്താവളം, ആശുപത്രികള്‍ തുടങ്ങിയവയുടെ ചെലവ് അടങ്ങുന്നതാണു തുക. 2022ലേക്കുള്ള 90 ശതമാനം കരാറുകളും ഇതിനകം നല്‍കിക്കഴിഞ്ഞതായി അല്‍ ഇമാദി വ്യക്തമാക്കി. ഹൈവേകള്‍, റെയില്‍, തുറമുഖങ്ങള്‍ തുടങ്ങിയവയുടെ പണികളെല്ലാം പുരോഗമിക്കുകയാണ്.
എണ്ണവിലയിടിവുമായി ബന്ധപ്പെട്ട ചെലവുചുരുക്കലില്‍നിന്ന് ലോകകപ്പ് പദ്ധതികളെ ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള എണ്ണവില ഖത്തറിനെ സംബന്ധിച്ചിടത്തോളം തൃപ്തികരമാണെന്നും അല്‍ഇമാദി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  24 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  24 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  24 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  24 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  24 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  24 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  24 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  24 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  24 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  24 days ago