HOME
DETAILS

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍

  
backup
January 22, 2018 | 8:31 PM

%e0%b4%a8%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%a6%e0%b5%83%e0%b4%b6

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെയും വിഡിയോ ദൃശ്യങ്ങളുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയിലാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്.
പ്രതിഭാഗത്തിന് ദൃശ്യങ്ങള്‍ കാണാന്‍ കോടതിയുടെ സാന്നിധ്യത്തില്‍ അനുവദിച്ചിട്ടുപോലും ദൃശ്യങ്ങളിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് ഇരയെ അപകീര്‍ത്തിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് ലഭിച്ചാല്‍ അത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന്റെ കൈവശമുണ്ടെന്ന് സംശയിക്കുന്നതായും പ്രോസിക്യൂഷന്‍ അറിയിച്ചു. പകര്‍പ്പ് നല്‍കാന്‍ കഴിയുന്നരേഖകളുടെയും നല്‍കാനാവാത്ത രേഖകളുടെയും പട്ടിക പൊലിസ് നല്‍കി. പ്രതിഭാഗം ആവശ്യപ്പെടുന്ന പല രേഖകളും നേരത്തേ നല്‍കിയിട്ടുള്ളതാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
കോടതിനടപടികള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമങ്ങള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി.
പലപ്പോഴും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കോടതിയില്‍ നടക്കാത്ത കാര്യങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും കോടതി ശക്തമായി താക്കീത് ചെയ്തു. 24ന് പള്‍സര്‍ സുനി അടക്കമുള്ള എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് മാലിന്യമില്ലാത്ത പരിസ്ഥിതിക്കായി കൈകോര്‍ക്കാം; വക്ര ബീച്ചില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനവുമായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം

qatar
  •  14 days ago
No Image

ഗതാഗത വകുപ്പിന്റെ 100 ദിന കർമപദ്ധതി; സ്ത്രീകൾക്കായി 'കെഎസ്ആർടിസി പിങ്ക് ബസുകൾ' ഉടൻ സർവീസ് ആരംഭിക്കുന്നു

Kerala
  •  14 days ago
No Image

സുഗതന് ജാമ്യമില്ല; ജാമ്യാപേക്ഷകള്‍ തള്ളി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി

Kerala
  •  14 days ago
No Image

റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമം; അഞ്ചുപേര്‍ പിടിയില്‍

National
  •  14 days ago
No Image

ജബൽ അലി റോഡിൽ ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരുക്ക്; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  14 days ago
No Image

ഇനി പതിനാറിൻ്റെ കളി- ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  14 days ago
No Image

വല്ലിപ്പക്കൊപ്പം പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി കുഞ്ഞുമോളും; ഖാംനഈക്കൊപ്പം ചെറുമകളുടെ മയ്യിത്തും, കാണുന്നവരില്‍ നോവുണര്‍ത്തി പാല്‍മണം മാറാത്ത കുരുന്നിന്റെ ചിത്രം

International
  •  14 days ago
No Image

എല്‍.പി.ജി പ്രതിസന്ധി ഏഴ് ദിവസത്തിനകം പരിഹരിക്കും; 'ഇന്ത്യ ഫസ്റ്റ്' നയം ഊര്‍ജ്ജമേഖലയെ കരകയറ്റിയെന്ന് മോദി

National
  •  14 days ago
No Image

13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  14 days ago
No Image

24 മണിക്കൂറിനിടെ അഞ്ച് പള്ളികളുടെ ഭാഗങ്ങള്‍ പൊളിച്ച് യു.പി സര്‍ക്കാര്‍; നടപടി റോഡ് വികസനത്തിന്

National
  •  14 days ago