HOME
DETAILS
MAL
വായ്പ തിരിച്ചടച്ചില്ല; കര്‍ഷകനെ ട്രാക്ടര്‍ കയറ്റി കൊന്നു
backup
January 22 2018 | 21:01 PM
ലഖ്നൗ: വായ്പയെടുത്ത തുക തിരിച്ചടക്കാന്‍ കഴിയാതിരുന്ന കര്‍ഷകനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഭവാരി ഗ്രാമത്തിലാണ് ഗ്യാന്‍ ചന്ദ്(45) എന്ന കര്‍ഷകനെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഏജന്റുമാര്‍ കൊലപ്പെടുത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ട്രാക്ടര്‍ വാങ്ങിക്കാനാണ് കര്ഷകന് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്തത്. ഇതില്‍ 90,000 രൂപ തിരിച്ചടക്കാനുണ്ട്.
വായ്പ മുടങ്ങിയെന്നാരോപിച്ചാണ് കര്‍ഷകന്റെ വീട്ടില്‍ ഏജന്റുമാരെത്തി വാഹനം പിടിച്ചെടുത്തത്. ഇത് തടഞ്ഞ കര്ഷകന് ട്രാക്ടറിന് മുന്നില്‍ തടസം സൃഷ്ടിച്ച് കിടന്നതോടെ ഇയാളുടെ ശരീരത്തിലൂടെ ട്രാക്ടര്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് മെഹമൂദാബാദ് പൊലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."