സഊദിയില്‍ വൈദ്യുതി ചാര്‍ജിന് ഇനിമുതല്‍ 'ഇ-ബില്‍'
ജിദ്ദ: സഊദിയില്‍ ഈ മാസം 28 മുതല്‍ വൈദ്യുതി ചാര്‍ജ് ഇ-ബില്ലുകളായി നല്‍കും. സേവന ബില്ലുകള്‍ ഏകീകരിക്കണമെന്ന നിയമത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ വിവിധ സേവനങ്ങള്‍ക്കുള്ള ബില്ല് അടയ്ക്കല്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പമാകും.
ശമ്പളം ലഭിക്കുന്ന അതേ ദിവസം തന്നെയാകും സേവനങ്ങളുടെ ബില്ലുകളും ലഭിക്കുക. ഡിജിറ്റല്‍ സംവിധനത്തിലുള്ള ഇ-ബില്ലുകളായിരിക്കും ഉപഭോക്താക്കള്‍ക്കു ലഭിക്കുക.
സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനായ അല്‍ കഹ് റബ വഴി ഉപഭോക്താക്കള്‍ക്ക് ബില്ല് സംബന്ധിച്ച വിവരങ്ങളറിയാം.
ഇ-ബില്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഏതു സമയത്ത് വേണമെങ്കിലും ബില്‍ സംബന്ധമായ വിവരങ്ങള്‍ അറിയാം.
ഇതിനായി പ്രത്യേക എസ്.എം.എസ് സന്ദേശങ്ങളും വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഇ-മെയിലിലൂടെയും ബില്ല് സംബന്ധമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."