ബിനോയ് പറഞ്ഞത് യാഥാര്‍ഥ്യബോധത്തോടെ
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കണമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്താങ്ങിയ സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തെ അഭിനന്ദിക്കാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെന്ന നിലയില്‍ അതിയായ സന്തോഷമുണ്ട്. നാദാപുരത്തുനിന്നു വിജയിച്ചു മന്ത്രിയായ ഒരാളെന്ന നിലയ്ക്കും യാഥാര്‍ഥ്യബോധമുള്ള രാഷ്ട്രീയനേതാവെന്ന നിലയ്ക്കും ബിനോയിയോടു നാദാപുരത്തുകാരനായ എനിക്കു ബഹുമാനമുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കു തണലേകാന്‍ പ്രതിപക്ഷങ്ങളുടെ കൂട്ടായ്മ വേണമെന്ന കാര്യം മാര്‍ക്‌സിസ്റ്റു കാര്‍ ബോധപൂര്‍വം മറക്കുകയാണ്. അതില്‍ അങ്ങേയറ്റം ദുഃഖവുമുണ്ട്.
കേരളനിയമസഭയില്‍ ബി.ജെ.പിയെ വെള്ളപൂശാന്‍ ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തിലെ ചില വരികള്‍ ബോധപൂര്‍വം വിട്ടുകളഞ്ഞതു തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു പിണറായി വിജയന്‍ മാധ്യമങ്ങളോടു പറഞ്ഞതു രാഷ്ട്രീയതട്ടിപ്പാണ്. മുഖ്യമന്ത്രിയാണു ഗവര്‍ണറേക്കാള്‍ കൂടുതല്‍ കേരളജനതയെ പരിഹസിക്കുന്നത്. ബി.ജെ.പിയെ പിണക്കാതിരിക്കാന്‍ പിണറായി പല വഷളത്തരങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണ്.
ബി.ജെ.പി നേതാവ് കുമ്മനത്തിന്റെ വിരട്ടല്‍കൊണ്ടാണു മൂന്നുപേരും പരസ്പരം ഇരുന്നു ചര്‍ച്ച നടത്തിയത്.
ലാവ്‌ലിന്‍ കേസില്‍നിന്നു പിണറായി മുക്തനാവുന്നതു വരെ അദ്ദേഹം ബി.ജെ.പിയെ താങ്ങുകയും സ്വന്തം പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായ യെച്ചൂരിയോടു കടക്കു പുറത്തെന്ന് ആക്രോശിക്കുന്നതിനു സമാനമായ നിലപാടു തുടരുകയും ചെയ്യുമെന്നുള്ളത് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."