കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് അധികൃതര്‍
കോട്ടയം: നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് അധികൃതര്‍. നഷ്ടത്തിലുള്ള സര്‍വീസുകള്‍ മോഡിഫൈ ചെയ്ത് കലക്ഷന്‍ പതിനായിരത്തിലെത്തിക്കുവാന്‍ കഴിഞ്ഞിട്ടുïെന്ന് കോട്ടയം ഡി.പി.ഒ അറിയിച്ചു. എന്നാല്‍ ചില സര്‍വീസുകള്‍ എത്ര നോക്കിയിട്ടും നഷ്ടത്തില്‍ നിന്ന് കരകയറ്റാനായിട്ടില്ല. ഏകദേശം മുപ്പതിലധികം ബസുകളാണ് കോട്ടയം ഡിപ്പോയില്‍ നഷ്ത്തിലോടുന്നത്. ഇത്തരത്തില്‍ കലക്ഷന്‍ കുറവുള്ള ബസുകളുടെ സമയ ക്രമീകരണത്തില്‍ മാറ്റം വരുത്താനാണ് അധികൃതരുടെ നീക്കം.
അതേസമയം ശമ്പളം കൃത്യമായി നല്‍കിയില്ലെങ്കില്‍ കലക്ഷന്‍ കുറവ് ലഭിക്കുന്ന സമയങ്ങളില്‍ സര്‍വീസ് നടത്തില്ലെന്ന് ഒരു വിഭാഗം ജീവനക്കാര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെന്ന പേരില്‍ ശമ്പളം മുടക്കുകയാണെങ്കില്‍ കലക്ഷന്‍ കുറവുള്ള സര്‍വീസ് വെട്ടിച്ചുരുക്കണമെന്ന ആവശ്യമാണ് ഇവര്‍ക്കുള്ളത്. ഒന്നോ രïോ പേര്‍ക്കു വേïി സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സിയെ കൂടുതല്‍ നഷ്ടത്തിലേക്ക് തള്ളിവിടേïതിന്റെ ആവശ്യമെന്തെന്നും ജീവനക്കാര്‍ ചോദിക്കുന്നു. കോട്ടയത്തു നിന്ന കാവാലത്തിനുള്ള അവസാന സര്‍വീസില്‍ ആകെ മൂന്നു മുതല്‍ യാത്രക്കാര്‍ മാത്രമാണ് കുറിച്ചി ഔട്ട് പോസ്റ്റ് കഴിഞ്ഞാല്‍ ഉള്ളത്.
ഇങ്ങനെ നഷ്ടത്തില്‍ ബസ് സര്‍വീസ് നടത്തേïെന്ന ആവശ്യമാണ് ജീവനക്കാര്‍ക്കുള്ളത്. സ്‌കൂള്‍ കുട്ടികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതാണ് ഗ്രാമീണ മേഖലയിലെ സര്‍വീസുകള്‍ നഷ്ടത്തിലാകാന്‍ കാരണമെന്ന് കോട്ടയം ഡിപ്പോയിലെ ഒരു കïക്ടര്‍ പറഞ്ഞു.
ഇതിനിടെ നഷ്ടത്തിലാണെന്ന് പറയുമ്പോഴും യാത്രക്കാരെ കയറ്റാന്‍ ജീവനക്കാര്‍ക്ക് മടിയാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. കാലിയടിച്ച് പോകുമ്പോഴും യാത്രമധ്യേ കൈ കാണിച്ചാല്‍ നിര്‍ത്താന്‍ പല ബസുകാരും തയാറാകാറില്ല. സ്വകാര്യബസുകള്‍ യാത്രക്കാരെ പരമാവധി കയറ്റാന്‍ ശ്രമിക്കുമ്പോള്‍ യാത്രക്കാര്‍ കയറണമെന്ന നിര്‍ബന്ധം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കില്ല. കലക്ഷന്‍ കുറവാണെന്ന പേരില്‍ ചില ദിനങ്ങളില്‍ രാത്രികാല സര്‍വീസുകളില്‍ നടത്താറില്ലെന്ന് യാത്രക്കാരും പരാതിപ്പെടുന്നു. എന്നാല്‍ കലക്ഷന്‍ കുറവാണെന്ന പേരില്‍ ഇതുവരെ ഒരു സര്‍വീസും നിര്‍ത്തിയിട്ടില്ലെന്നാണ് അധികൃതരുടെ വാദം. കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലയില്‍ ഡിപ്പോകളില്‍ സ്വകാര്യ ബസുകളെ സഹായിക്കാന്‍ സമയം തെറ്റിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുവെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."