ബഗ്ദാദില്‍ മുഖ്തദ അല്‍ സദറിന്റെ പ്രക്ഷോഭം; സംഘര്‍ഷത്തില്‍ 7 മരണം
ബഗ്ദാദ്: ഇറാഖില്‍ ശിഈ പണ്ഡിതന്‍ മുഖ്ദത അല്‍ സദറിന്റെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധറാലി അക്രമാസക്തമായി. ആറു പ്രതിഷേധക്കാരും ഒരു പൊലിസുകാരനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ലക്ഷത്തിലേറെ ആളുകളാണ് ഇന്നലെ തെരഞ്ഞെടുപ്പ് സംവിധാനത്തിലെ പരിഷ്‌കരണം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയതെന്ന് ബഗ്്ദാദ് ഗവര്‍ണര്‍ പറഞ്ഞു.
ഇറാഖ് സൈന്യം കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. ബഗ്ദ്ദാദ് ഗ്രീന്‍ സോണിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. നിരവധി രാജ്യങ്ങളുടെ എംബസികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് ഗ്രീന്‍ സോണ്‍. ഏറ്റുമുട്ടലില്‍ 320 പ്രതിഷേധക്കാര്‍ക്കും ഏഴ് പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. വെടിയേറ്റാണ് പൊലിസുകാരന്‍ കൊല്ലപ്പെട്ടതെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് എ.പി റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ അഴിമതിക്കാരെ കൊണ്ട് നിറഞ്ഞുവെന്നാണ് മുഖ്തദ അല്‍ സദര്‍ പറയുന്നത്. കമ്മിഷനിലെ അംഗങ്ങളെ മാറ്റണമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥരുടെ വീടുകള്‍ക്കും കേടുപാടുകളുണ്ടായി. പ്രതിഷേധം നിയമത്തെ വെല്ലുവിളിക്കലാണെന്ന വാദവുമായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."