പി.കെ.സി അഹമ്മദിന് നാടിന്റെ അന്ത്യാഞ്ജലി
തൃക്കരിപ്പൂര്‍: പടന്നയിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യവും മുംബൈ കേരള വെല്‍ഫെയര്‍ ലീഗ്, മുംബൈ പടന്ന മുസ്്ലിം ജമാഅത്തിന്റെയും ആദ്യകാല പ്രസിഡന്റുമായിരുന്ന പി.കെ.സി അഹമ്മദിനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അദ്ദേഹത്തിന്റെ മയ്യിത്ത് പടന്ന വലിയ ജുമാ മസ്ജിദില്‍ ഖബറടക്കി. രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിറഞ്ഞ് നിന്നിരുന്ന പ്രമുഖരുമായി ഇദ്ദേഹത്തിനു അടുത്ത സൗഹൃദ ബന്ധമുണ്ടായിരുന്നു. എ രാജഗോപാലന്‍ എം.എല്‍.എ, മുസ്്ലിം ലീഗ് നേതാക്കളായ എം.സി ഖമറുദ്ദീന്, കെ.എം ഷംസുദ്ദീന് ഹാജി, വി.കെ.പി ഹമീദലി, വി.കെ ബാവ, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ, എസ്.എ.എം ബഷീര്‍, പി കോമന്, അദ്ദേഹത്തിന്റെ വസതിയിലെത്തി അനുശോചനമറിയിച്ചു. പടന്ന ബസാറില്‍ നടന്ന അനുശോചന യോഗത്തില്‍ ടി.പി കുഞ്ഞബ്ദുല്ല അധ്യക്ഷനായി. പി.കെ കുഞ്ഞബ്ദുല്ല, കെ കുഞ്ഞിരാമന്, മാധവന് മണിയറ, സി കുഞ്ഞികൃഷ്ണന്, പി.കെ പവിത്രന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."