നടപടിക്രമങ്ങള്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് എം.എല്‍.എ
പരപ്പനങ്ങാടി: നിര്‍ദിഷ്ട പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും നിര്‍മാണപ്രവര്‍ത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും പി.കെ.അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു.
ഒട്ടുമ്മല്‍ കടപ്പുറത്ത് നടന്ന തീരദേശ മുസ്‌ലിം ലീഗ്‌സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കെ.എസ്.സൈതലവി അധ്യക്ഷനായി.അഡ്വ:എന്‍.ശംസുദ്ധീന്‍ എം.എല്‍.എ, പി.എസ്.എച്ച്.തങ്ങള്‍, വി.പി.കോയഹാജി, എ.കെ.മുസ്തഫ, നവാസ് വള്ളിക്കുന്ന്,അലിതെക്കെപ്പാട്ട്, ഉമ്മര്‍ഒട്ടുമ്മല്‍, സി.അബ്ദുറഹിമാന്‍കുട്ടി, കടവത്ത്‌സൈതലവി, പി.സി.ചെറിയബാവ, എം എച്ച് ഹമ്മദ്, കെ.പി.ചെറിയബാവ, കെ.പി.നൗഷാദ്, അബ്ദുറസ്സാക്ക് ചേക്കാലി, ടി.റസാക്ക്, എ.പി.കുഞ്ഞിമോന്‍, ടി.ഹസ്സന്‍കോയമാസ്റ്റര്‍, എ.പി.ഇബ്രാഹിം, ടിആര്‍.റസാക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."