മനുഷ്യ ജാലിക സംഘടിപ്പിച്ചു
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്എഫ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യജാലിക തീര്‍ത്തു. ന്യൂഡല്‍ഹി ചാപ്റ്ററിന് കീഴില്‍ സംഘടിപ്പിച്ച മനുഷ്യജാലികയില്‍ ഉബൈദുല്ല കോണിക്കഴി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആസിഫ് ദാരിമി പുളിക്കല്‍ മുഖ്യാതിഥി ആയിരുന്നു.അഡ്വ. ഫൈസല്‍ പുത്തനഴി മുഖ്യപ്രഭാഷണം നടത്തി. ഹൈദരാബാദ് ചാപ്റ്റര്‍ എസ്.കെ.എസ്.എസ്എഫ് സംഘടിപ്പിച്ച മനുഷ്യജാലിക സൈദലവി ഹുദവി ഉല്‍ഘാടനം ചെയ്തു. മുസ്തഖീം സിദ്ധീഖ് മുഖ്യാഥിതി ആയിരുന്നു. ഷാഫി മശ്‌രികി അധ്യക്ഷത വഹിച്ചു. സഫ്‌വാന്‍ ഹുദവി,ശബീര്‍ അഹ്‌സനി സംസാരിച്ചു. എസ്.കെ.എസ്.എസ്. എഫ് മുംബൈ ഘടകത്തിന് കീഴില്‍ ഇന്‍സാനീ സന്‍ജീര്‍ എന്ന പേരില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. മുംബൈയിലെ ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളജിലാണ് പരിപാടി സംഘടിപ്പിച്ചത്.
അസമില്‍ 'രാഷ്ട്രീയര്‍ നിരവത്തര്‍ ബാബേ ഏകൊത്വ' എന്ന പ്രമേയത്തില്‍ ബാര്‍പ്പേട്ട ജില്ലയിലെ ബര്‍മറ ബസാറില്‍ നടന്ന മാനവ് ശൃംഖലയില്‍ ദാറുല്‍ ഹുദാ അസം കാംപസ് വിദ്യാര്‍ഥികളും പൊതുജനങ്ങളും ഏകതാ പ്രതിജ്ഞ ചൊല്ലി ജാലിക തീര്‍ത്തു. മുന്നോടിയായി നടന്ന സന്ദേശ യാത്ര മദ്‌റസ സെന്ററില്‍ നിന്ന് ആരംഭിച്ച് ബര്‍മറ ബസാറില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന മാനവ ശൃംഖല്‍ ഹരീന്ദ്രനാഥ് താലുക്ദാര്‍ ഉദ്ഘാടനം ചെയ്തു. സദ്ദാം ഹുസൈന്‍ ഹുദവി ഹൈദരാബാദ് പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് മുഈനുദ്ദീന്‍ ഹുദവി, പ്രൊഫസര്‍ റഫീഖുല്‍ ഇസ്‌ലാം, അദാര്‍ ഡേക്ക തുടങ്ങിയവര്‍ സംസാരിച്ചു. ലക്ഷദ്വീപില്‍ നടന്ന മനുഷ്യജാലിക സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥി ആയി. മുസ്തഫ അശ്‌റഫി പ്രമേയപ്രഭാഷണം നടത്തി. ദക്ഷിണ കന്നടയില്‍ നടന്ന മനുഷ്യജാലിക കര്‍ണാടക വനംമന്ത്രി ബി. രാമന്ദറായ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് ദാരിമി മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."