മേഘാലയയില്‍ ബി.ജെ.പിയുടെ ഏജന്റാണ് എന്‍.പി.പിയെന്ന് കോണ്‍ഗ്രസ്
ഷില്ലോങ്: മേഘാലയയില്‍ ബി.ജെ.പിയുടെ ഏജന്റാണ് നാഷണല്‍ പിപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)യെന്ന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ സാങ്മ.
അടുത്ത മാസം 27ന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പ്രചാരണം ശക്തമായിരിക്കെ ഭരണം പിടിക്കാന്‍ ബി.ജെ.പി നടത്തുന്ന കുറുക്കുവഴിയോടുള്ള പ്രതികരണമായാണ് അദ്ദേഹം എന്‍.പി.പിക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.പി.പിക്കുള്ള ഫണ്ട് നല്‍കുന്നത് ബി.ജെ.പിയാണ്. മണിപ്പൂരില്‍ എന്‍.പി.പി, ബി.ജെ.പിയുമായി സഖ്യത്തിലാണ്. ഇതേ രീതി തന്നെയാണ് മേഘാലയയിലും അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അസം മന്ത്രിയായ ഹിമാന്ത ബിശ്വ ശര്‍മയാണ് മേഘാലയയില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.
സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനായി ഭരണത്തുടര്‍ച്ച അനിവാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മേഘാലയയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ വ്യക്തിയാണ് സാങ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."