ഫര്‍ണിച്ചര്‍ ഭീമന് ഐകിയയുടെ സ്ഥാപകന്‍ അന്തരിച്ചു
സ്റ്റോക്ക്ഹോം: ഫര്‍ണ ിച്ചര് രംഗത്തെ അന്താരാഷ്ട്ര ഭീമന് ഐകിയാ ശൃംഖലയുടെ സ്ഥാപകനും ഉടമയുമായ ഇങ്വാര്‍ കംപ്രാഡ് അന്തരിച്ചു. 91 വയസായിരുന്നു. ഐകിയാ കമ്പനി തന്നെയാണു മരണവിവരം പുറത്തുവിട്ടത്.
ഇന്നലെ സ്മാലാന്ഡിലെ സ്വവസതിയിലായിരുന്നു അന്ത്യം. 20-ാ നൂറ്റാണ്ടിലെ ഏറ്റവും വലിയ സംരംഭകരില്‍ ഒരാളായിരുന്നു കംപ്രാഡെന്ന് ഐകിയ ട്വിറ്ററില്‍ കുറിച്ചു.
1926ല്‍ സ്മാലാന്ഡില് ജനിച്ച കംപ്രാഡ് 17-ാം വയസിലാണ് ഐകിയ ഫര്‍ണിച്ചര്‍ സംരംഭത്തിനു തുടക്കമിടുന്നത്. വായിക്കാനും എഴുതാനും പ്രയാസമനുഭവിക്കുന്ന പ്രത്യേക രോഗമുണ്ടായിരുന്നു അദ്ദേഹത്തിന്. ഇതിനിടയിലും സ്കൂളില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന് പിതാവ് നല്കിയ പ്രൈസ് മണി ഉപയോഗിച്ചാണ് ഇങ്വാര്‍ കംപ്രാഡ് ഫര്‍ണിച്ചര്‍ സംരംഭം ആരംഭിക്കുന്നത്. ലോകത്തുടനീളം 389 സ്റ്റോറുകളുണ്ട് ഇന്ന് ഐകിയക്ക്. നിലവില്‍ ലോകത്തെ മുന്‍നിര ശതകോടീശ്വരന്മാരില് ഒരാളാണ് അദ്ദേഹം.
ഫാസിസ്റ്റ് സംഘങ്ങളുമായി കംപ്രാഡിനു ബന്ധമുള്ളതായി അടുത്തിടെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."