HOME
DETAILS
MAL
ഓഖി സഹായം: സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയത് 35.1 േകാടി
backup
January 30 2018 | 19:01 PM
തിരുവനന്തപുരം: ഓഖി ദുരിതബാധിതരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നല്‍കിയത് 35,01,45,287 രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
കഴിഞ്ഞ ജനുവരി 19 വരെയുള്ള കണക്കാണിത്. അഞ്ചര ലക്ഷത്തോളംവരുന്ന ജീവനക്കാരില്‍ നിന്നാണ് ഈ തുക പിരിച്ചത്.
സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് 5,83,829 രൂപയും നിയമവകുപ്പില്‍ നിന്ന് 2,09,458 രൂപയും പൊതുഭരണ വകുപ്പില്‍ നിന്ന് 32,52,142 രൂപയും ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."