HOME
DETAILS

ബഹുഭാര്യത്വം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹരജി

  
backup
January 31, 2018 | 10:36 PM

%e0%b4%ac%e0%b4%b9%e0%b5%81%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-2

ന്യൂഡല്‍ഹി: മുസ്്‌ലിം വ്യക്തിനിയമത്തിലെ നികാഹ് നാമ (ചടങ്ങുകല്യാണം), ബഹുഭാര്യത്വം എന്നിവ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹരജി. ഭര്‍ത്താവ് തന്നെ മുത്വലാഖ് മുഖേന വിവാഹമോചനംചെയ്തത് റദ്ദാക്കണമെന്നും മുംബൈ സ്വദേശിനിയായ 33 കാരി നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു. മുത്വലാഖ് സുപ്രിംകോടതി അസാധുവാക്കിയെങ്കിലും ബഹുഭാര്യത്വവും ചടങ്ങുകല്യാണവും ഇപ്പോഴും മുസ്്‌ലിം സമുദായത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് നിതിന്‍ സത്പുതെ മുഖേന നല്‍കിയ ഹരജിയില്‍ യുവതി ചൂണ്ടിക്കാട്ടി. ഭാര്യ നിലവിലിരിക്കെ തന്നെ മറ്റൊരുസ്ത്രീയെ വിവാഹം കഴിക്കാന്‍ പുരുഷന് അനുമതി നല്‍കുന്ന വ്യക്തിനിയമം മുസ്്‌ലിം സ്ത്രീകളുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. ബഹുഭര്‍തൃത്വവും ബഹുഭാര്യത്വവും ക്രിസ്ത്യന്‍, ഹിന്ദു, സിഖ്, പാര്‍സി, ജൈന മതങ്ങളിലെല്ലാം നിരോധിച്ചിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജി ഈയാഴ്ച പരിഗണിക്കും.
2010ല്‍ അന്ധേരിയിലെ വ്യാപാരിയുമായാണ് ഹരജിക്കാരിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങളായപ്പോഴേക്കും ഭര്‍ത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും തന്നെ ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ വീട്ടിലേക്കു മടങ്ങിയ തനിക്ക് രണ്ടുവര്‍ഷം കഴിഞ്ഞു മൂന്നുമൊഴിയും ചൊല്ലിയതായി അറിയിക്കുന്ന ഇ മെയില്‍ ലഭിച്ചെന്നും മുന്‍ ഭര്‍ത്താവ് ഇതിനകം മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നുവെന്നും ഹരജിക്കാരി പറഞ്ഞു.
മുസ്്‌ലിം വ്യക്തിനിയമത്തിലെ അനന്തരാവകാശ ഘടന ചോദ്യംചെയ്യുന്ന ഹരജി ഇതിനകം ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര നിയമമന്ത്രാലയത്തിന്റെ നിലപാട് തേടിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17ാം മിനുട്ടിൽ മെസിയുടെ വെടിച്ചില്ല് ഗോൾ- റെക്കോഡുമായി താരം

Football
  •  14 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കുമെന്ന് ഇറാന്‍; ഇസ്‌റാഈല്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് ട്രംപ്

International
  •  14 days ago
No Image

എംബാപ്പെക്ക് പിറകെ ഹാളണ്ടിനും ഡബിൾ: ഇറാഖിനെ തകർത്ത് നോർവെ തുടങ്ങി

Football
  •  14 days ago
No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  14 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  14 days ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  14 days ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  14 days ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  14 days ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  14 days ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  14 days ago