വൃക്ക നല്‍കാന്‍ സേതുമോന്‍ തയാര്‍; തുടര്‍ ചികിത്സക്ക് വകയില്ലാതെ ശിഹാബുദ്ദീന്‍
കൊണ്ടോട്ടി: വൃക്ക നല്‍കാന്‍ സേതുമോന്‍ തയാറാണ്. ശിഹാബുദ്ദീന് ഇനി വേണ്ടത് ചികിത്സാ ചെലവിലേക്കുളള ഉദാരമതികളുടെ സഹായം. ഐക്കരപ്പടി കുറിയേടം സ്വദേശി ശിഹാബുദ്ദീനാണ് കോട്ടയം സ്വദേശിയായ സേതുമോന്‍ വൃക്ക നല്‍കാന്‍ തയാറായി രംഗത്തുവന്നിട്ടുണ്ട്.
എന്നാല്‍, ശസ്ത്രക്രിയക്കും ചികിത്സക്ക് വരുന്ന ചെലവ് താങ്ങാന്‍ ശിഹാബുദ്ദീന്റെ കുടുംബത്തിന് സാധിക്കില്ല.
ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട ശിഹാബുദ്ദീന്റെ ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഡയാലിസിസിലൂടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ഭാര്യയും നാലുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായ ശിഹാബിന് നിത്യവൃത്തിക്കും ഉപജീവനത്തിനും മറ്റുളളവരെ ആശ്രയിക്കേണ്ടതിനാല്‍ ചികിത്സ ചെലവ് താങ്ങാവുന്നില്ല. വൃക്ക മാറ്റിവെക്കുന്നതിനായി 20 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നിര്‍ധന കുടംബയായ ശിഹാബുദ്ദീന്‍ സുമനസുകളുടെ കൈത്താങ്ങിലാണ് ജീവിതം മുന്നോട്ട് നീക്കുന്നത്. ഇതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ടി.വി ഇബ്രാഹീം എം.എല്‍.എ രക്ഷാധികാരിയായി എം.കെ ശിഹാബുദ്ദീന്‍ കിഡ്‌നി മാറ്റിവെക്കല്‍ ചികിത്സാസഹായ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. ചെറുകാവ് എസ്.ബി.ടിയില്‍ അക്കൗണ്ടും തുടങ്ങി.
അക്കൗണ്ട് നമ്പര്‍: 67338758113. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ടി.ആര്‍ 0000443. വിവരങ്ങള്‍ക്ക്: 9847253098.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."