മതാതീതമായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാറാകണം: മന്ത്രി
ആലുവ: മതാതീതമായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. നൊച്ചിമ പുള്ളാലിക്കര ഷമീര്‍ ചാലയില്‍ കുടുംബ സഹായ സമിതിയുടെ നേത്രത്തില്‍ പതിനൊന്നു ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ എ.എം യൂസഫ്, സി.പി.എം ആലുവ ഏരിയ സെക്രട്ടറി അഡ്വ.വി. സലിം, ഷമീര്‍ കടുംബ സഹായസമിതി ചെയര്മാന് കെ.എം കുഞ്ഞുമോന്, എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വപ്ന ഉണ്ണി, ഗ്രാമ പഞ്ചായത്ത് അംഗം റുക്കിയ റഷീദ്, ഫരീദുദ്ദീന്‍ മൗലവി, പി.മോഹനന്, എം.കെ.എ. ലത്തീഫ്, എം.എ.എം. മുനീര്‍, കെ.പി. അലി, അനസ് വിരിപ്പില്‍, ബഷീര്‍, സലിം പടിഞ്ഞാക്കര എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."