രോഗി-ഡോക്ടര്‍ അനുപാതം നിശ്ചയിക്കണം: കെ.ജി.എം.ഒ.എ സമ്മേളനം
പെരിന്തല്‍മണ്ണ: ആധുനിക ചികിത്സാരംഗത്ത് ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പദ്ധതികളില്‍ ചികിത്സാ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ആശുപത്രികളില്‍ രോഗീ - ഡോക്ടര്‍ അനുപാതം നിശ്ചയിച്ച് നടപ്പാക്കണമെന്നും 'അലോപ്പതി' എന്ന തെറ്റായ പ്രയോഗത്തിനു പകരം സര്‍ക്കാര്‍ രേഖകളിലടക്കം എല്ലായിടത്തും 'ആധുനിക വൈദ്യം' എന്ന് ഉപയോഗിക്കണമെന്നും കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
പെരിന്തല്‍മണ്ണ ശിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സമാപന ചടങ്ങ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സൂപ്പര്‍ സ്‌പെഷാലിറ്റിക്ക് പിറകെ പോകുന്നതിനു പകരം പ്രാഥമിക ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്. സര്‍ക്കാര്‍ പുതുതായി നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയിലൂടെ ഇതു യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും. അതിനായി ഡോക്ടര്‍മാരടക്കമുള്ളവരുടെ പിന്തുണ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് മധു.പി അധ്യക്ഷനായി. ഡോ. എ.കെ റഊഫിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം നടന്നു. ഹെല്‍ത്ത് സര്‍വിസ് ഡയറക്ടര്‍ ഡോ.സരിത ആര്‍.എല്‍ സമ്മേളന സുവനീര്‍ പ്രകാശനം ചെയ്തു. ഡോ.സത്യനാരായണന്‍ സ്മാരക മാധ്യമ അവാര്‍ഡ് പി.പി കബീര്‍ (മാധ്യമം), ദൃശ്യ മാധ്യമ പുരസ്‌കാരം പി.ആര്‍ പ്രവീണ (ഏഷ്യാനെറ്റ്) ഡോ.സതീഷ് കുമാര്‍ സ്മാരക സന്നദ്ധ പ്രവര്‍ത്തക അവാര്‍ഡ് ഡോ.ഷിംന അസീസ് എന്നിവര്‍ ഏറ്റുവാങ്ങി.
ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ ഉമ്മര്‍, കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ.ടി.എന്‍ ഹരികുമാര്‍, കെ.ജി.എം.സി.ടി.എ പ്രസിഡന്റ് ഡോ.കവിത രവി, ഡോ.ഷംസുദ്ദീന്‍ പി, ഡോ.വി.ജിതേഷ് സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കേരള ഗവണ്‍മെന്റ് റിട്ട. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഡോ.ഒ.വാസുദേവന്‍ കൊല്ലം (പ്രസി), ഡോ.പി.ജയദേവന്‍പാലക്കാട് (ജന.സെക്ര), ഡോ.ബീന എറണാകുളം (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."