HOME
DETAILS
MAL
രുദ്രയുടെ കുടുംബത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ
backup
February 05 2018 | 03:02 AM
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം മരിച്ച രുദ്രയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കൂട്ടായ്മ രുദ്രയുടെ മാതാപിതാക്കളുടെ അടുത്തെത്തി പിന്തുണ പ്രഖ്യാപിച്ചു. ജസ്റ്റിസ് ഫോര്‍ രുദ്ര എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
നാലുമാസം പ്രായമുണ്ടായിരുന്ന മകള്‍ രുദ്രയുടെ മരണത്തിന് കാരണക്കാരായ ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് മാറാനല്ലൂര്‍ സ്വദേശി സുരേഷ്, മാതാവ് രമ്യ എന്നിവരാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ 410 ദിവസമായി സമരം നടത്തുന്നത്.
2016 ജൂലൈ 10നാണ് രുദ്ര എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."