കരള്‍ രോഗത്തിനും പ്രതിരോധ ശക്തിക്കുമായി ഗോ മൂത്രത്തില്‍ നിന്ന് മരുന്നുമായി യു.പി സര്‍ക്കാര്‍
ലഖ്‌നൗ: ഗോ മൂത്രം ഉപയോഗിച്ച് നിലം വൃത്തിയാക്കുന്ന പദ്ധതിക്ക് ശേഷം മരുന്ന് നിര്‍മാണ രംഗത്തേക്ക് കൂടി യു.പി സര്‍ക്കാരിന്റെ നീക്കം. ശാസ്ത്രീയത തെളിയിച്ചിട്ടില്ലെങ്കിലും ഗോ മൂത്രത്തില്‍ നിന്നുള്ള മരുന്നുകളുടെ നിര്‍മാണ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കരള്‍ രോഗം, സന്ധി വേദന, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയവക്ക് എട്ടോളം മരുന്നുകള്‍ തയാറാക്കിയിട്ടുണ്ടെന്ന് യു.പി ആയുര്‍വേദ വകുപ്പ് ഡയരക്ടര്‍ ആര്‍. ആര്‍ ചൗധരി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ആയുര്‍വേദ വകുപ്പിന് കീഴിലുള്ള ലഖ്‌നൗവിലെയും പിലിഭിത്തിയിലെയും ഫാര്‍മസികളിലും മറ്റു സ്വകാര്യ യൂനിറ്റുകളിലും ഗോ മൂത്രം, പാല്‍, നെയ്യ്, തുടങ്ങിയവ ഉപയോഗിച്ച് മരുന്നുകള്‍ നിര്‍മിച്ച് വരികയാണ്. ആയുര്‍വേദത്തിന് ഗോ മൂത്രം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഗോ മൂത്രവും ഇതിന്റെ വസ്തുക്കളും വളരെ ഉപകാരപ്രദമാണെന്ന് പരീക്ഷണത്തിലൂടെ തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലം വൃത്തിയാക്കാനായി ഗോ മൂത്രം ഉപയോഗിക്കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിനായി ആര്‍.എസ്.എസ്, വി.എച്ച്.പി സംഘടനകളിലെ മൂന്ന് പേര്‍ ഉള്‍പ്പെട്ട 19 അംഗ പാനലിനെ തയാറാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."