HOME
DETAILS

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

  
July 05 2025 | 17:07 PM

Rishabh Pant Breaks Ben Stokes Record in Test Cricket

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ റിഷബ് പന്ത്. ഇംഗ്ലണ്ടിനെതിരെ സിക്സർ മഴ പെയ്യിച്ചാണ് പന്ത് പുതിയ നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ വിദേശ മണ്ണിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായാണ് പന്ത് മാറിയത്. ഇംഗ്ലണ്ടിന്റെ മണ്ണിൽ ഇതുവരെ പന്ത് 23 സിക്സുകളാണ് നേടിയിട്ടുള്ളത്.

സൗത്ത് ആഫ്രിക്കയിൽ 22 സിക്സുകൾ പറത്തിയ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സിന്റെ പേരിലായിരുന്നു ഈ റെക്കോർഡ് ഇതിനു മുമ്പ് ഉണ്ടായിരുന്നത്. ആദ്യ ഇന്നിങ്സിൽ ഒരു സിക്‌സും രണ്ടാം ഇന്നിങ്സിൽ മൂന്ന് സിക്സുമാണ് താരം നേടിയത്. രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി നേടിയാണ് പന്ത് തിളങ്ങിയത്. 58 പന്തിൽ എട്ട് ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പടെ 65 റൺസാണ് പന്ത് നേടിയത്.  

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 427 റൺസിന്‌ ആറ് വിക്കറ്റുകൾ എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഇംഗ്ലണ്ടിന്റെ മുന്നിൽ ഇന്ത്യ 608 എന്ന റൺസിന്റെ കൂറ്റൻ ടോട്ടലാണ് പടുത്തുയർത്തിയത്. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സെഞ്ച്വറി നേടി തിളങ്ങി. 161 പന്തിൽ 162 റൺസുമാണ് ഇന്ത്യൻ നായകൻ നേടിയത്. 13 ഫോറുകളും എട്ട് സിക്സുകളുമാണ് ഗിൽ നേടിയത്. കെഎൽ രാഹുൽ അർദ്ധ സെഞ്ച്വറിയും നേടി.   84 പന്തിൽ 55 റൺസ് നേടിയാണ് രാഹുൽ തിളങ്ങിയത്. 10 ഫോറുകളാണ് രാഹുൽ നേടിയത്. 

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 587 റൺസിനാണ് പുറത്തായത്. ഗിൽ ഡബിൾ സെഞ്ച്വറി നേടിയും യശ്വസി ജെയ്‌സ്വാൾ, രവീന്ദ്ര ജഡേജ എന്നിവർ അർദ്ധ സെഞ്ച്വറിയും മികച്ച ടോട്ടൽ നേടുന്നതിൽ നിർണായകമായി.107 പന്തിൽ 87 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 13 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 137 പന്തിൽ 10 ഫോറുകളും ഒരു സിക്‌സും അടക്കം 89 റൺസാണ് ജഡേജ സ്വന്തമാക്കിയത്.

അതേസമയം ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 407 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിൽ ജാമി സ്മിത്തും ഹാരി ബ്രൂക്കും സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 207 പന്തിൽ പുറത്താവാതെ 184 റൺസ് ആണ് ജാമി നേടിയത്. 21 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 234 പന്തിൽ 17 ഫോറുകളും  ഒരു സിക്സും അടക്കം 158 റൺസ് ആണ് ബ്രുക് അടിച്ചെടുത്തത്. 

ഇന്ത്യൻ ബൗളിങ്ങിൽ ആറ് വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ തകർത്തത്. ആകാശ് ദീപ് നാല് വിക്കറ്റുകളും സ്വന്തമാക്കി. 

 

Rishabh Pant Breaks Ben Stokes Record in Test Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ച്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന

Kerala
  •  4 days ago
No Image

പരീക്ഷ കഴിഞ്ഞ് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

ഇന്ത്യയിൽ നിർമിച്ച ഇവി ബാറ്ററികളും വാഹനങ്ങളും 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും: പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  4 days ago
No Image

പൂക്കോട്ടൂർ യുദ്ധത്തിന് 104 വയസ്സ്; അവ​ഗണിക്കപ്പെടുന്ന വീരേതിഹാസത്തിന്റെ ഓർമകളിൽ നാട്

Kerala
  •  4 days ago
No Image

'ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ കൊന്നൊടുക്കാന്‍  കൂട്ടു നില്‍ക്കുന്നു'; റോയിട്ടേഴ്‌സില്‍ നിന്ന് രാജിവച്ച് കനേഡിയന്‍ മാധ്യമപ്രവര്‍ത്തക

International
  •  4 days ago
No Image

ഡി.കെ. ശിവകുമാർ ആർ.എസ്.എസ് പ്രാർഥനാ ഗാനം ആലപിച്ച സംഭവം: കോൺഗ്രസിനുള്ളിൽ വിവാദം: മാപ്പ് പറഞ്ഞ് ഉപമുഖ്യമന്ത്രി

National
  •  4 days ago
No Image

യുഎഇയില്‍ നിങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

uae
  •  4 days ago
No Image

തീതുപ്പുന്ന ആകാശത്തിന് കീഴെ ഒന്നായവര്‍; ഇസ്‌റാഈല്‍ കൊന്നു കളഞ്ഞ മുഹമ്മദ് സലാമയുടെ പ്രണയകഥ 

International
  •  4 days ago
No Image

അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും: അധിക സീറ്റിന് ഇനി അധിക നിരക്ക്; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്

Travel-blogs
  •  4 days ago
No Image

ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Kerala
  •  4 days ago