HOME
DETAILS

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

  
July 05 2025 | 13:07 PM

KL Rahul Create a Great Record in Test Cricket

എഡ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡുമായി മുന്നേറി കൊണ്ടിരിക്കുകയാണ്. നിലവിൽ ഇന്ത്യയുടെ ലീഡ് 400 റൺസ് കടന്നിരിക്കുകയാണ്. മത്സരത്തിൽ നാലാം ദിവസം ഇന്ത്യക്കായി കെഎൽ രാഹുൽ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 84 പന്തിൽ 55 റൺസ് നേടിയാണ് രാഹുൽ തിളങ്ങിയത്. 10 ഫോറുകളാണ് രാഹുൽ നേടിയത്. 

ഇതോടെ സേന രാജ്യങ്ങൾക്കെതിരെ (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ) ഏറ്റവും കൂടുതൽ തവണ 50+ സ്‌കോറുകൾ നേടുന്ന രണ്ടാമത്തെ ഓപ്പണറായി മാറാനും രാഹുലിന് സാധിച്ചു. സേന രാജ്യങ്ങൾക്കെതിരെ രാഹുൽ പത്താം തവണയാണ് 50+ റൺസ് സ്കോർ ചെയ്യുന്നത്. ഒമ്പത് തവണ 50+ റൺസ് നേടിയ മുൻ ഇന്ത്യൻ താരങ്ങളായ വിരേന്ദർ സെവാഗ്, മുരളി വിജയ് എന്നിവരെ ഒരുമിച്ച് മറികടന്നാണ് രാഹുൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. സുനിൽ ഗവാസ്കറാണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്. ഗവാസ്കർ 19 തവണയാണ് സേന രാജ്യങ്ങൾക്കെതിരെ 50+ റൺസ് നേടിയത്.  

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 407 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിൽ ജാമി സ്മിത്തും ഹാരി ബ്രൂക്കും സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 207 പന്തിൽ പുറത്താവാതെ 184 റൺസ് ആണ് ജാമി നേടിയത്. 21 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 234 പന്തിൽ 17 ഫോറുകളും  ഒരു സിക്സും അടക്കം 158 റൺസ് ആണ് ബ്രുക് അടിച്ചെടുത്തത്. 

ഇന്ത്യൻ ബൗളിങ്ങിൽ ആറ് വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 19.3 ഓവറിൽ മൂന്ന് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 70 റൺസ് വിട്ടു നൽകിയാണ് സിറാജ് ആറ് വിക്കറ്റുകൾ നേടിയത്. ആകാശ് ദീപ് നാല് വിക്കറ്റുകളും സ്വന്തമാക്കി. 

ആദ്യ ഇന്നിങ്സിൽ ബാറ്റ് വീശിയ ഇന്ത്യ 587 റൺസിനാണ് പുറത്തായത്. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഡബിൾ സെഞ്ച്വറി നേടി തിളങ്ങി. 387 പന്തിൽ നിന്നും 269 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്.

യശ്വസി ജെയ്‌സ്വാൾ, രവീന്ദ്ര ജഡേജ എന്നിവർ അർദ്ധ സെഞ്ച്വറിയും മികച്ച ടോട്ടൽ നേടുന്നതിൽ നിർണായകമായി.107 പന്തിൽ 87 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 13 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 137 പന്തിൽ 10 ഫോറുകളും ഒരു സിക്‌സും അടക്കം 89 റൺസാണ് ജഡേജ സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ബൗളിങ്ങിൽ ഷോയിബ് ബഷീർ മൂന്ന് വിക്കറ്റുകളും ക്രിസ് വോക്‌സ്‌, ജോഷ് ടംഗ് എന്നിവർ രണ്ട് വിക്കറ്റുകളും നേടി തിളങ്ങി. ബ്രൈഡൺ കാർസെ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റും നേടി. 

 

KL Rahul Create a Great Record in Test Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  3 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  3 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  3 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  3 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  3 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  3 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  3 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  3 days ago