കസ്ഗഞ്ച് കൊലപാതകം: പിന്നില്‍ കാവി സംഘടനകളോ?
ലഖ്‌നൗ: റിപബ്ലിക്ക് ദിനത്തില്‍ കസ്ഗഞ്ചിലുണ്ടായ അക്രമങ്ങളും തുടര്‍ന്ന് ചന്ദന്‍ ഗുപ്ത കൊല്ലപ്പെട്ടതും കലാപത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായാണോ എന്ന സംശയം കനക്കുന്നു.
ചന്ദന്‍ ഗുപ്തയെ കൊലപ്പെടുത്തിയത് മറ്റു സമുദായങ്ങളല്ല സംഘ്പരിവാറാണെന്ന വാദവുമായി സഹാറന്‍പൂര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയരക്ടര്‍ രേഷ്മ വരുണ്‍ രംഗത്തെത്തി. ബഗവ ( കാവിക്കെടി)ക്കാരാണ് ചന്ദനെ കൊലപ്പെടുത്തിയതെന്നാണ് അവരുടെ ആരോപണം.
അനുമതിയില്ലാതെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് റാലി നടത്തിയത് കാവി സംഘടനകളാണെന്നും ചന്ദനെ കൊലപ്പെടുത്തിയതും അവര്‍ തന്നെയാണെന്ന് രേഷ്മ വരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇവരാണ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചതെന്നും രേഷ്മി ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്.
നേരത്തെ സമാന ആരോപണങ്ങളുമായി ബറേലി ജില്ലാ മജിസ്‌ട്രേറ്റ് രഗവീന്ദ്ര വിക്രമും രംഗത്തെത്തിയിരുന്നു.കസ്ഗഞ്ചില്‍ കാവി സംഘടനകളാണ് കലാപമുണ്ടാക്കിയതെന്നും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ചെന്ന് പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയെന്നുള്ളത് ഒരു ഫാഷനായി മാറിയിട്ടുണ്ട്. മുസ്‌ലിംകള്‍ പാകിസ്താനികളാണോ?ഇത് തന്നെയാണ് ബറേലിയിലും സംഭവിച്ചതെന്നും രഗവീന്ദ്ര വിക്രം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
എന്നാല്‍ സംഘ്പരിവാര്‍ സംഘടനകളുടെ ശക്തമായ പ്രതിഷേധത്താല്‍ അദ്ദേഹം പിന്നീട് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
അതിനിടെ ചന്ദന്‍ ഗുപ്ത കൊലപാതകവുമായി ിബന്ധപ്പെട്ട പൊലിസിന്റെ അറസ്റ്റില്‍ നിരവധി പേര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൊലപാതക സമയത്ത് വീട്ടിലില്ലാതിരുന്ന സലീമിനെ പ്രതിയായി പൊലിസ് അറസ്റ്റ് ചെയ്തു.
സലീമിന്റെ വീടിന്റെ ബാല്‍ക്കെണിയില്‍ നിന്നാണ് വെടിവച്ചതെന്നാണ് പൊലിസ് മാധ്യമങ്ങളോട് പറഞ്ഞത്. ഇരു വിഭാഗങ്ങളും കല്ലേറ് നടക്കുന്നിടത്ത് നിന്ന് 300 മീറ്റര്‍ അകലെയാണ് സലീമിന്റെ വീട്. പൊലിസ് പിടിച്ചെടുത്ത ആയുധങ്ങള്‍കൊണ്ട് വെടിവച്ചാല്‍ അതിന്റെ പകുതി ദൂരം പോലും എത്തില്ല.
മാത്രമല്ല മുകളില്‍ നിന്ന് വെടിയുണ്ട കുത്തനെ താഴോട്ട് പോവുകയാണ് വേണ്ടത്. എന്നാല്‍ വെടിയുണ്ട ചന്ദന്‍ ഗുപ്തയുടെ ഇടത് കൈ തുളഞ്ഞ് വിലങ്ങനെ നെഞ്ചിന്റെ ഭാഗത്തേക്ക് പോയെന്നാണ് പോസ്്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത്.
കൂടാതെ ജാഥ കടന്നുപോകുന്ന റോഡിന്റെ വലതുഭാഗത്തെ വീട്ടില്‍ നിന്ന് വെടിവച്ചാല്‍ നേരെ വിപരീത ഭാഗത്തുള്ള ഇടതുകൈക്ക് എങ്ങനെ വെടിയേല്‍ക്കാന്‍ കഴിയുമെന്ന ബറേലി ജില്ലാ മജിസ്‌ട്രേറ്റ് രഗവീന്ദ്ര വിക്രമിന്റെ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."