HOME
DETAILS

അയോഗ്യരുടെ ഭാഗം കേള്‍ക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

  
Web Desk
February 05 2018 | 03:02 AM

%e0%b4%85%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b4%be%e0%b4%97%e0%b4%82-%e0%b4%95%e0%b5%87%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95


ന്യൂഡല്‍ഹി: അയോഗ്യരാക്കിയ ആം ആദ്മി എം.എല്‍.എമാരുടെ വാദം കേള്‍ക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍.
ഡല്‍ഹി ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. അയോഗ്യരാക്കിയ 20 എം.എല്‍.എമാര്‍ക്ക് വിശദീകരണം നല്‍കാന്‍ ആവശ്യമായ സമയം നല്‍കിയെന്നും എന്നാല്‍ അവര്‍ അനാവശ്യ പ്രതികരണം മാത്രമാണ് നല്‍കിയതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ ബോധിപ്പിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ തങ്ങളുടെ വാദം കേട്ടില്ലെന്ന് പറഞ്ഞ് എട്ട് എം.എല്‍.എമാര്‍ നല്‍കിയ ഹരജിയിലാണ് കോടതി കമ്മിഷന്റെ വിശദീകരണം തേടിയത്. ഹരജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുംവരെ 20 നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന് കോടതി ഉത്തരവിട്ടു.
കേസിന്റെ തുടര്‍നടപടികള്‍ ഇനി ബുധനാഴ്ചയാണ് പരിഗണിക്കുന്നത്. അയോഗ്യരാക്കപ്പെട്ടവര്‍ ഇരട്ടപ്പദവി വഹിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം രാഷ്ട്രപതി അയോഗ്യരാക്കിയത്. അയോഗ്യരാക്കിയ എം.എല്‍.എമാരെ മന്ത്രിമാരുടെ പാര്‍ലമെന്റ് സെക്രട്ടറിയായി നിയമിച്ചതാണ് തിരിച്ചടിയായത്.
ഇരട്ടപ്പദവി വഹിച്ചെന്ന കാര്യം ചൂണ്ടിക്കാട്ടി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ജനുവരി 19നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ അയോഗ്യരാക്കിയ എം.എല്‍.എമാരുടെ വാദം കേള്‍ക്കാതെ തീരുമാനം എടുത്ത തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago